Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ 2020 സ്ഥാനിർഥികളുടെ മുഖചിത്രമായി മിഡ് അറ്റ്‌ലാന്റ്റിക് റീജിയൺ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം

ഫോമാ 2020 സ്ഥാനിർഥികളുടെ മുഖചിത്രമായി മിഡ് അറ്റ്‌ലാന്റ്റിക് റീജിയൺ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം

സ്വന്തം ലേഖകൻ

ന്യൂ യോർക്ക്: ഫോമാ 2020 ഇലക്ഷനിൽ ഇനിയുള്ള രണ്ടു വർഷം ഫോമയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരമറിയുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിഡ് അറ്റ്‌ലാന്റ്റിക് റീജിയൺ ഒരുക്കിയ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം ഡെലിഗേറ്റസുകളുടെയും സ്ഥാനാർത്ഥികളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി, ബുധനാഴ്ച വൈകിട്ട് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ റീജിണൽ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെയും കൺവൻഷൻ ചെയറും പരിപാടിയുടെ മോഡറേറ്ററുമായ ജെയിംസ് ജോർജിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കടുത്തു കൊണ്ട് നൂറു കണക്കിന് വരുന്ന ഫോമാ പ്രവർത്തകരുടെ, ഡെലിഗേറ്റസുകളുടെ മുന്നിലേക്ക് സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിശദീകരിക്കുവാൻ സ്ഥാനാർത്ഥികൾക്ക് അപൂർവമായാണ് അവസരമൊരുങ്ങിയത്.

കോവിഡ് കാലമായതിനാലും മറ്റു പരിമിതികൾ ഉണ്ടായിരുന്നതിനാലും റീജിയനിൽ എക്കാലവും വിജയകരമായി നടത്തിവരാറുള്ള മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാം ഓൺലൈനിലേക്കു ചുരുക്കപ്പെട്ടു എങ്കിലും സാങ്കേതികമികവ് കൊണ്ടും വൈദഗ്ദ്യം കൊണ്ടും നിലവാരും പുലർത്തിയതിനാൽ ഫേസ് ബുക്ക് വഴിയും ലൈവ് വിഡിയോ വഴിയും ആയിരങ്ങളാണ് പരിപാടി തത്സമയം വീക്ഷിച്ചത്. മികച്ച അവതരണം കൊണ്ടും കർശനമായ നിയന്ത്രണങ്ങളോടും കൂടി ഒരു പരാതികളുമില്ലാതെയാണ് പരിപാടി അരങ്ങേറിയത്.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് സാജു ജോസഫ്, തുടങ്ങി എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ആർ വി പി ബോബി തോമസ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്, ഫോമയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറിയും ട്രഷററും ഫോമയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ കുറിച്ച് ഫോമാ പ്രതിനിധികളോട് സംസാരിച്ചു. അതിനു ശേഷം കൺവൻഷൻ ചെയറും മോഡറേറ്ററുമായ ജെയിംസ് ജോർജ് എല്ലാ സ്ഥാനാർത്ഥികളെയും കുറിച്ചുള്ള ഒരു വിവരണം പ്രതിനിധികൾക്ക് കൊടുത്തുകൊണ്ടാണ് അവർക്ക് സ്വയം പരിചയപ്പെടുത്തുവാൻ വേണ്ടി സ്വാഗതം ചെയ്തത്.

ഫോമാ പ്രവർത്തകരും നേതാക്കളും പ്രമുഖ മാധ്യമപ്രവർത്തകരും അസോസിയേഷൻ നേതാക്കളും പങ്കെടുത്ത സ്ഥാനാർത്ഥികളോടെയുള്ള ചോദ്യോത്തരവേളയാണ് ഏറ്റവും ശ്രദ്ധേയമായത്. പ്രമുഖ മാധ്യമ പ്രവർത്തകരായ ഡോ: കൃഷ്ണ കിഷോർ, ജിനേഷ് തമ്പി,ജീമോൻ ജോർജ്, രാജു പള്ളത്ത്, ജോസഫ് ഇടിക്കുള കൂടാതെ അസോസിയേഷൻ പ്രതിനിധികളായ ദീപ്തി നായർ, ശാലു പുന്നൂസ്, സിറിയക് കുര്യൻ, ജെയ്മോൾ ശ്രീധർ, അജിത് ചാണ്ടി, സ്റ്റാൻലി ജോൺ തുടങ്ങിയവരാണ് സ്ഥാനാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുകയുണ്ടായത്,

സ്ഥാനാർത്ഥികളായ അനിയൻ ജോർജ്, തോമസ് തോമസ്, ഉണ്ണികൃഷ്ണൻ, സ്റ്റാൻലി കളത്തിൽ, പോൾ ജോൺ, തോമസ് ടി ഉമ്മൻ, പ്രദീപ് നായർ, രേഖ ഫിലിപ്പ്, സിജിൽ പാലയ്ക്കലോടി,ജോസ് മണക്കാട്,ബിജു തോണിക്കടവിൽ, തോമസ് ചാണ്ടി, ജോൺ സി വർഗീസ്, ജോർജ് തോമസ്, പോൾ സി മത്തായി തുടങ്ങിയവർ തങ്ങളോടുള്ള ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ നൽകുവാൻ ശ്രമിച്ചു,

ഫോമാ ഡെലിഗേറ്റുകളുമായി നേരിട്ട് സംവദിക്കുവാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു പ്ലാറ്റഫോമിലൂടെ തങ്ങളുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.

ഒരു പരാതിയുമില്ലാതെ ഏറ്റവും മികച്ച രീതിയിൽ ഈ പ്രോഗ്രാം മോഡറേറ്റ് ചെയ്യുവാൻ സാധിച്ചതിൽ വളരെ ചാരിതാർഥ്യമുണ്ടെന്ന് ജെയിംസ് ജോർജ് പറഞ്ഞു, ബോബി തോമസിന്റെയും ബൈജു വർഗീസ്, ബിനു ജോസഫ് എന്നിവരുടെ മികച്ച ടെക്നിക്കൽ സപ്പൊർട്ടിനും ജെയിംസ് ജോർജ് നന്ദി പറഞ്ഞു.

ശേഷം ബോബി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ആർ വി പി ബൈജു വർഗീസിനെയും നാഷണൽ കമ്മറ്റിയിലേക്ക് വരുന്ന അനു സഖറിയാ, മനോജ് വർഗീസ് എന്നിവരെയും പരിചയപ്പെടുത്തി,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP