Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു

പി.പി. ചെറിയാൻ

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണൽ റസ്ലർ ജോസഫ് ലോറിനെയ്റ്റ്സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാൻ -റ്റാർ എ റിസോർട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസുകാർ റിസോർട്ടിൽ എത്തി പരിശോധിച്ച് ജോസഫിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

റോഡ് വാരിയർ അനിമൽ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിങ് ലെജൻഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യൻഷിപ്പിന് അർഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമൽ കാണികൾക്ക് ഹരമായിരുന്നു.

ഫിലഡൽഫിയയിൽ 1960 സെപ്റ്റംബറിലായിരുന്നു ജനനം. എഡി ഷാർക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റസ്. മക്കൾ: ജോസഫ്, ജെയിംസ്, ജെസിക്ക.

സഹപ്രവർത്തകന്റെ ആകസ്മിക വിയോഗത്തിൽ ഹൾക്ക് ഹോഗൻ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ റസിലിങ്ങിൽ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലരും 60 വയസിനു താഴെ പ്രായമുള്ളവരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP