Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ കർഷകനിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കും; അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ തകർത്തതിന് സമാനമായ സാഹചര്യമെന്നും രാഹുൽ ​ഗാന്ധി; കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയെന്നും കോൺ​ഗ്രസ് നേതാവ്

പുതിയ കർഷകനിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കും; അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ തകർത്തതിന് സമാനമായ സാഹചര്യമെന്നും രാഹുൽ ​ഗാന്ധി; കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയെന്നും കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുന്നതാണ് പുതിയ കർഷക നിയമങ്ങളെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജിഎസ്ടി ചെറുകിട വ്യവസായങ്ങളെ തകർത്തതിന് സമമാണ് പുതിയ കർഷക നിയമങ്ങളെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയർ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കർഷകബില്ലുകൾക്കെതിരെ രാഹുൽ വീണ്ടും ശക്തമായി പ്രതികരിച്ചത്. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.

''അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകർത്തു. ഇപ്പോൾ അവതരിപ്പിച്ച കർഷകനിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കും''. രാഹുൽ ട്വീറ്റിൽ പറഞ്ഞു. ജനാധിപത്യവ്യവസ്ഥിതിയ്‌ക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്ന അഭിപ്രായത്തെ അനുകൂലിക്കുന്ന 18 പ്രതിപക്ഷപാർട്ടികളും ബില്ലുകളിൽ ഒപ്പു വെക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി അറിയിച്ചു.

പുതിയ കർഷകബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുകയാണ്. പഞ്ചാബിൽ കർഷകർ മൂന്ന് ദിവസത്തെ റെയിൽഗതാഗതം സ്തംഭിപ്പിക്കൽ ഇന്നലെ ആരംഭിച്ചു. ബില്ലുകൾക്കെതിരെ ശക്തമായ രാജ്യവ്യാപകപ്രതിഷേധം തടരുകയാണ്. കുത്തകവ്യാപാരികളുടെ ദയവിനായി കർഷകർ കാത്തിരിക്കേണ്ടി വരുമെന്നും കാർഷികോത്പന്നങ്ങളുടെ താങ്ങുവില സമ്പ്രദായം അവസാനിക്കുമെന്നുമുള്ള ആശങ്കയിലാണ് രാജ്യത്തെ കർഷകർ.

പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ റെയിൽ പാളങ്ങൾ ഉപരോധിക്കുന്നത് ഇന്നും തുടരുകയാണ്. ഇതുമൂലം നിരവധി ട്രെയിനുകൾ റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകളാണ് കാർഷിക ബില്ലുകൾ പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുള്ളത്. പണിമുടക്കിനു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ റെയിൽ പാളങ്ങൾ ഉപരോധിച്ചിരുന്നു.

ബില്ലുകൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 28ന് സംസ്ഥാന തലസ്ഥാനങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും രാജ്ഭവനുകളിലേക്കു പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ ജില്ലകളിലും അസംബ്ലി മണ്ഡലങ്ങളിലും ധർണ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP