Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളായി പോളിങ്; നാമനിർദേശ പട്ടിക സമർപിക്കേണ്ട അവസാന തീയതി ഒക്ടോബർ 20  

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളായി നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നവംബർ 10നാണ് വോട്ടെണ്ണൽ. ഒന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബർ മൂന്നിനാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം നവംബർ ഏഴിന് നടക്കും.

നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 20 ആണ്. ഓൺലൈനായി വേണം പത്രിക സമർപ്പിക്കേണ്ടത്. നവംബർ 29 ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാകും പോളിങ് സമയം. കോവിഡ് പശ്ചാത്തലത്തിലാണ് വോട്ട് രേഖപ്പെടുത്താൻ ഒരുമണിക്കൂർ അധികം അനുവദിച്ചിരിക്കുന്നത്. അവസാന മണിക്കൂറുകൾ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വേണ്ടിയുള്ളതാണ്. ആരോഗ്യ വിദ്ഗധന്റെ മേൽനോട്ടത്തിലാകും ഇവർക്ക് അതാത് പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുക.

അതേസമയം മാവോയിസ്റ്റ് ബാധിത മേഖലകളിൽ ഈ സൗകര്യമുണ്ടാകില്ല. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാകും ഇത്തരം മേഖലകളിൽ പോളിങ് സമയം.

കോവിഡ് വ്യാപനം ഉണ്ടായതിന് ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കാൻ പോകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ഏഴ് ലക്ഷം ബോട്ടിൽ സാനിറ്റൈസർ, 46 ലക്ഷം മാസ്‌കുകൾ, ആറ് ലക്ഷം പിപിഇ കിറ്റുകൾ, 7.6 ലക്ഷം ഫെയ്‌സ് ഷീൽഡുകൾ, 23 ലക്ഷം ഗ്ലൗസുകൾ എന്നിവ ഒരുക്കും.

പോളിങ് ബൂത്തിൽ കയറാൻ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടത് നിർബന്ധമാണ്. എല്ലാ പോളിങ് ബൂത്തുകളിലും താപനില പരിശോധിച്ചതിന് ശേഷമാകും വോട്ടർമാരെ പ്രവേശിപ്പിക്കുക. സാനിറ്റൈസർ, സോപ്പ് എന്നിവയുണ്ടാകും. സാമൂഹ്യ അകലവും നിർബന്ധമാണ്.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന നടപടികളുണ്ടാകും. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അടക്കം നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നും സുനിൽ അറോറ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP