Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുടിഐ ഐപിഒ സെപ്റ്റംബർ 29 മുതൽ

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപന സെപ്റ്റംബർ 29 മുതൽ. ഓഫർ ഒക്ടോബർ 1 ന് അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരികൾക്ക് 552 രൂപ മുതൽ 554 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 38,987,081 ഓഹരികൾ വരെയാണ് ഈ ഐപിഒ വഴി ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ എസ്‌ബിഐ, എൽഐസി, ബാങ്ക് ഓഫ് ബറോഡ, പിഎൻബി, ടിആർപി തുടങ്ങിയവർ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ വിൽപനയും ഉൾപ്പെടും. 2,00,000 ഓഹരികൾ ജീവനക്കാർക്കായി മാറ്റി വെച്ചിട്ടുണ്ട്. കുറഞ്ഞത് 27 ഓഹരികൾക്ക് അപേക്ഷിക്കാം, തുടർന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP