Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാലത്ത് ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക മൂന്ന് ഘട്ടങ്ങളിലായി; കോവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ; വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ മൂന്ന്, നംവബർ ഏഴ് തീയതികളിൽ; ഫലപ്രഖ്യാപനം നവംബർ പത്തിനും; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ തീരുമാനം കൂടുതൽ ചർച്ചകൾക്ക് ശേഷമെന്നും സുനിൽ അറോറ

കോവിഡ് കാലത്ത് ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക മൂന്ന് ഘട്ടങ്ങളിലായി; കോവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ; വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ മൂന്ന്, നംവബർ ഏഴ് തീയതികളിൽ; ഫലപ്രഖ്യാപനം നവംബർ പത്തിനും; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ തീരുമാനം കൂടുതൽ ചർച്ചകൾക്ക് ശേഷമെന്നും സുനിൽ അറോറ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബീഹാറിൽ മൂന്ന് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ. ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് ദിവസങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയപരിധി. നവംബർ 10നാണ് വോട്ടെണ്ണൽ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ഒന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബർ മൂന്നിനാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം നവംബർ ഏഴിന് നടക്കും. നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 20 ആണ്. ഓൺലൈനായി വേണം പത്രിക സമർപ്പിക്കേണ്ടത്. നവംബർ 29 ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ക്വാറന്റൈനിൽ കഴിയുന്ന വോട്ട‍ർമാർക്കും തെര‍ഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിങ് സമയം.

സാധാരണഗതിയിൽ ഇത് വൈകിട്ട് അഞ്ച് വരെയാണ് ഒരു മണിക്കൂറാണ് പോളിങ് സമയം കൂട്ടിയിരിക്കുന്നത്. അതേസമയം നക്സൽ ബാധിത മേഖലകളിൽ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നിലവിലെ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്.

കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസങ്ങൾ പിന്നിട്ടിട്ടും കോവിഡ് 19ന്റെ വ്യാപനം കുറയുന്നില്ല. വോട്ട‍ർമാരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ആരോ​ഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാനും കൂടി നമ്മൾ ബാധ്യസ്ഥരാണ്.

ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസർ, 46 ലക്ഷം മാസ്കുകൾ, ആറ് ലക്ഷം പിപിഇ കിറ്റുകൾ, 6.7 ലക്ഷം ഫേസ് ഷിൽഡുകൾ, 23 ലക്ഷം ഹാൻഡ് ഗ്ലൗസുകൾ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോ​ഗിക്കുന്ന 7.2 കോടി ഹാൻഡ് ​ഗ്ലൗസുകളും വോട്ടർമാർക്കായി വിതരണം ചെയ്യുമെന്നും സുനിൽ അറോറ അറിയിച്ചു.

അതേസമയം, കേരളത്തിലെ കുട്ടനാട് ചവറ മണ്ഡലങ്ങളിലേക്ക് അടക്കം ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതൽ ചർച്ചക്ക് ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ‌് വേണോ എന്ന് 29ന് തീരുമാനിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചത്. ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കോവിഡ് വ്യാപനം കണക്കിലെടുത്തും ഉപതരെഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന അഭിപ്രായമാണ് കേരളം മുന്നോട്ട് വച്ചിട്ടുള്ളത്. ഇതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP