Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാവിമുണ്ടുടുത്ത് തലയിൽ കെട്ടുമായി കൃഷിയിടത്തിൽ ലാലേട്ടൻ; വീട്ടിലെ കൃഷിത്തോട്ടത്തിൽ അവധിക്കാലം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രംവൻ ഹിറ്റ്; വെണ്ട, വഴുതനം,തക്കാളി, പാവയ്ക്ക തുടങ്ങി കൃഷിയിടത്തിൽ നൂറ് മേനി വിളയിച്ച് കർഷകനായ സൂപ്പർതാരം; ലാല്ലേട്ടന് ആശംസ നേർന്ന് ആരാധകരും  

മറുനാടൻ ഡെസ്‌ക്‌

വീട്ടു പറമ്പിൽ ജൈവകൃഷിയിടം ഒരുക്കി സൂപ്പർതാരം മോഹൻലാൽ. കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്താണ് മോഹൻലാൽ കൃഷിയിടം ഒരുക്കിയത്. തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

കാവിമുണ്ടുടുത്ത് തലയിൽ കെട്ടുമായി കൃഷിയിടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കൃഷിയിടം നോക്കിനടത്തുന്ന ആളും മോഹൻലാലിനൊപ്പമുണ്ട്. ചെന്നൈയിൽ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതൽ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.

വെണ്ട, വഴുതനങ്ങ, തക്കാളി, അച്ചിങ്ങ പയർ, പാവയ്ക്ക തുടങ്ങിയ നിരവധി പച്ചക്കറികൾ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. കൂടാതെ നിരവധി വാഴകളും കൃഷിയിടത്തിൽ കാണാം.

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാൽ. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. അടുത്ത ദിവസം ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. കൊച്ചിയിലും തൊടുപുഴയിലുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചിത്രത്തിന്റെ ഷൂട്ടിങ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP