Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം; അടുത്ത ബന്ധുക്കലെല്ലാം ആശുപത്രിയിലെത്തി; കൃത്രിമ ശ്വാസത്തിലൂടെ ജീവൻ നിലനിർത്തുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിൻ; പ്രാർത്ഥനയും കണ്ണീരുമായി ചെന്നൈയിലെ എം.ജി.എം ആശുപത്രിക്ക് മുന്നിൽ ആരാധകരുടെ പ്രവാഹം; ജനത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹവും; എസ്‌പിബിയെ ആശുപത്രിയിലെത്തി കണ്ട് കമൽ ഹാസനും; പ്രിയ ഗായകനായി ഇന്ത്യ മുഴുവൻ പ്രാർത്ഥനയിൽ  

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം. ഭാര്യയും മകനുമുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന എസ്‌പിബി ആശുപത്രി വിട്ടതിന് പിന്നാലെയാണ് വീണ്ടും രോഗം മൂർച്ഛിച്ചത്.

ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌പി.ബി കൃത്രിമ ശ്വാസത്തിലുടെയാണ് ജീവൻ നിലനിർത്തുന്നത്. പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചിരിക്കുന്നത്.

സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർത്ഥനയിലാണെന്നും ആശുപത്രി സന്ദർശിച്ച ശേഷം നടൻ കമൽ ഹാസൻ പ്രതികരിച്ചത്. കഴിഞ്ഞ മാസം 5 ന് ആശുപത്രിയിലായതിനു പിന്നാലെ, ആരോഗ്യം മോശമായെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ടതു പ്രതീക്ഷ പകർന്നിരുന്നു. ഈ മാസം 7നു കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിനു സാരമായ തകരാർ ബാധിച്ചതിനാൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രിയഗായകനായി തമിഴകം പ്രാർത്ഥനയിലാണ്. ഓഗസ്റ്റ് 20നു അദ്ദേഹത്തിന്റെ രോഗശാന്തിക്കായി തമിഴ്‌നാട്ടിലുടനീളം സംഗീതാർച്ചന നടത്തിയിരുന്നു.

നേരത്തെ അദ്ദേഹം കോവിഡ് മുക്തി നേടിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാവുന്നതായി മകൻ എസ്‌പി ചരണും നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യനില മോശമായത്.
പ്രമേഹം അടക്കമുള്ള രോഗം എസ്‌പി.ബിയെ അലട്ടുന്നുണ്ട്.

'എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വഷളായി. എം.ജി.എം ഹെൽത്ത് കെയറിലെ വിദഗ്ധരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്', എന്നാണ് എം.ജി.എം ഹെൽത്ത് കെയറിന്റെ മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്‌കരൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

ഓഗസ്റ്റ് അഞ്ചിന് ആണ് എസ്‌പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് കോവിഡ് ബാധിച്ച വിവരം എസ്‌പി.ബി തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്.തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷയോർത്ത് താൻ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP