Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്യഗ്രഹ ജീവിയെ വെടിവെച്ചിട്ടെന്ന അവകാശ വാദവുമായി മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥൻ; നേരിട്ടത് പറക്കും തളിക തകർന്ന് ഭൂമിയിലെത്തിയ അനഗ്രഹ ജീവികളെയെന്ന് വെളിപ്പെടുത്തൽ; യു.എസ് സൈനിക താവളത്തിലെ അന്യഗ്രഹ ജീവി കൊലനടന്നത് 78ൽ; ബഹിരാകാശ ജീവികളെ നേരിട്ട റഷ്യൻ സൈനികർ കല്ലായി മാറപ്പെട്ടെന്നും വെളിപ്പെടുത്തൽ; പുസ്തകം ചർച്ചയാക്കി ലോകം  

മറുനാടൻ ഡെസ്‌ക്‌

ന്യഗ്രഹ ജീവിയെ വെടിവെച്ചിട്ടന്നെ അവകാശ വാദവുമായി മുൻ അമേരിക്കൻ സൈനികൻ രംഗത്ത്. തന്‌റെ പുസ്തകത്തിലൂടെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായി മാറുന്നത്. 1978 ൽ യുഎസ് സൈനിക താവളത്തിനു സമീപം ബഹിരാകാശ ഏലിയൻ (അന്യഗ്രഹ ജീവി) കൊല്ലപ്പെട്ടു എന്നാണ് മുൻ യുഎസ് വ്യോമസേന മേജർ വെളിപ്പെടുത്തൽ നടത്തുന്നത്.

പറക്കുന്ന അജ്ഞാത വസ്തുക്കളുടെയും ആകാശ പ്രതിഭാസങ്ങളുടെയും സംഭവങ്ങൾ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസം പെന്റഗൺ ഒരു ടാസ്‌ക് ഫോഴ്സ് തുടങ്ങിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ തന്റെ ജാപ്പനീസ് കൂട്ടാളി ടാരോ കൊനോയുമായി കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലയായി യുഎഫ്ഒകളെക്കുറിച്ച് അന്വേഷിക്കുന്ന കാര്യമാണ് ഇരുവരും ചർച്ച ചെയ്തത്.

1978 ൽ യുഎസ് സൈനിക താവളത്തിന് സമീപം ബഹിരാകാശ അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നതായി മുൻ യുഎസ് വ്യോമസേന മേജർ ജോർജ് ഫില്ലർ ഒരു പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. 'സ്‌ട്രെയ്ൻജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആൻ എയർ ഫോഴ്‌സ് ഇന്റലിജൻസ് ഓഫിസേഴ്‌സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേജർ ജോർജ് ഫില്ലർ നാലു വർഷത്തോളം യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്നു.

1978 ജനുവരി 18 നാണ് ഇത് സംഭവിച്ചതെന്നും തന്റെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇത് സംബന്ധിച്ച ഇന്റലിജൻസ് ബ്രീഫിങ് നടത്തിയിരുന്നുവെന്നും ഫില്ലർ പറഞ്ഞു. 'ഫോർട്ട് ഡിക്‌സിൽ ഒരു അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നിട്ടുണ്ട്, നമ്മുടെ (മക്ഗുവെയർ എയർഫോഴ്സ് ബേസ്) റൺവേയുടെ അവസാനത്തിലാണ് അവർ ഇത് കണ്ടെത്തിയത്' എന്ന് മുതിർന്ന മാസ്റ്റർ സർജന്റ് ഫില്ലറോട് പറഞ്ഞു. 'ഇത് മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു അന്യനാണോ?' ഫില്ലർ ചോദിച്ചു. 'അല്ല, അത് ബഹിരാകാശത്തുനിന്നുള്ളതാണ്, ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ്', മാസ്റ്റർ സർജന്റ് മറുപടി നൽകി. ബഹിരാകാശ അതിഥിയെ വെടിവച്ച ശേഷം യുഎഫ്ഒകൾ പ്രത്യേകം ശബ്ദത്തിൽ മുഴങ്ങാൻ തുടങ്ങിയെന്നും ഫില്ലർ പറഞ്ഞു.

തന്റെ കാറിനടുത്ത് 'നേർത്തതും ചാരനിറത്തിലുള്ളതുമായ ഒരു ജീവിയെ' കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അന്യഗ്രഹജീവിയെ വെടിവച്ചതെന്ന് ഫില്ലർ പറയുന്നു. പൊലീസുകാരൻ മക്ഗുവെയർ എയർഫോഴ്സ് ബേസുമായി ബന്ധപ്പെട്ടപ്പോൾ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്സൺ എയർഫോഴ്സ് ബേസിലേക്ക് കൊണ്ടുപോയി.

രഹസ്യാന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിനായി സാക്ഷികളുമായി സംസാരിക്കാനും സംഭവത്തിന്റെ ഫോട്ടോകൾ കാണാനും താൻ ഒരു അഭ്യർത്ഥന ഫയൽ ചെയ്തതായി ഫില്ലർ അവകാശപ്പെടുന്നു, പക്ഷേ പ്രവേശനം നിഷേധിച്ചു. മുൻ എയർ ഫോഴ്‌സ് മേജറായ ഫില്ലർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഡിസ്‌ക്ലോസർ പ്രൊജക്ടിലെ ഒരംഗമായിരുന്നു. പിന്നീട്, യുഎഫ്ഒ സംബന്ധിച്ച് മൂന്ന് വിഡിയോകൾ പെന്റഗൺ തന്നെ പുറത്തുവിട്ടിരുന്നു. പൈലറ്റുമായി യുഎഫ്ഒകെളെ പിന്തുടരുന്നതായിരുന്നു ആ വിഡിയോകൾ.

ഇത് പഴയൊരു വാർത്തയാണ്... അന്യഗ്രഹ ജീവികൾ സഞ്ചരിച്ചിരുന്ന പേടകം റഷ്യൻ സൈനികർ വിജയകരമായി വെടിവെച്ച് വീഴ്‌ത്തിയെന്ന് സിഐഎ രേഖയും പുറത്തുവന്നിട്ടുണ്ട്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ റഷ്യൻ സൈനികർ കല്ലായി മാറിയെന്ന അവിശ്വസനീയമായ റിപ്പോർട്ടാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎ അവരുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകളിൽ പറഞ്ഞിരുന്നത്.

1993ലായിരുന്നു വിവാദമായ സംഭവം. ആകാശത്ത് പറന്നുനടന്ന അന്യഗ്രഹജീവികളുടെ പേടകത്തെയാണ് റഷ്യൻ സൈനികർ വെടിവെച്ചിട്ടത്. നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ച പേടകത്തിൽ നിന്നും അഞ്ച് അന്യഗ്രഹജീവികൾ പുറത്തുവന്നു. മനുഷ്യസമാനമായിരുന്നെങ്കിലും ഉയരം കുറഞ്ഞവയായിരുന്നു ഇവ. കറുത്ത വലിയ കണ്ണുകളും വലിയ തലയും ഈ അന്യഗ്രഹജീവികൾക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 23 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ അധികരിച്ചു വന്ന യുക്രൈനിലെ പത്ര റിപ്പോർട്ടുകളാണ് സിഐഎ റിപ്പോർട്ടിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും മറ്റും ഈ റിപ്പോർട്ടുകളുടെ ഭാഗമായുണ്ട്.

സൈബീരിയക്ക് സമീപം പരിശീലനത്തിലേർപ്പെട്ടിരുന്ന റഷ്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഭൂമിയിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചായിരുന്നു അന്യഗ്രഹജീവികളുടെ പേടകം വീഴ്‌ത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന രണ്ട് സൈനികർ ജീവനോടെ രക്ഷപ്പെട്ടെന്നും രേഖയിലുണ്ട്. കനത്ത ഏറ്റുമുട്ടലിന് പിന്നാലെ അഞ്ച് അന്യഗ്രഹജീവികളും ചേർന്ന് പ്രകാശഗോളമായി മാറി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെയാണ് സൈനികർ കല്ലായി മാറിയതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഈ സൈനികരുടെ ഭൗതികദേഹങ്ങൾ മോസ്‌കോയോടു ചേർന്നുള്ള ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് കെജിബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്ത് ഊർജ്ജ പ്രവാഹത്തെ തുടർന്നാണ് ഈ സൈനികർ കല്ലായി മാറിയെന്നത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ചുണ്ണാമ്പുകല്ലിന് സമാനമായ അവസ്ഥയിലേക്കാണ് ജീവനുള്ള മനുഷ്യരുടെ ശരീരം മാറിപ്പോയതെന്നും രേഖയിലുണ്ട്. മനുഷ്യരുടെ ചിന്തകൾക്കും സാങ്കേതികവിദ്യകൾക്കും പ്രാപ്യമല്ലാത്ത അത്യാധുനിക ആയുധങ്ങൾ കൈവശമുള്ള ഇത്തരം അന്യഗ്രഹജീവികൾ വസ്തുതയാണെങ്കിൽ ഭീഷണിയാണെന്നും രേഖ ഓർമിപ്പിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP