Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ പേടിച്ച് ഹാരിക്ക് ഇനി എന്തെല്ലാം ചെയ്യാൻ കിടക്കുന്നു; അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ പരസ്യ നിലപാട് എടുക്കാൻ ഹാരി സമ്മതിച്ചത് മേഗന്റെ മുൻപിൽ വിരണ്ടു തന്നെ; ശരീര ഭാഷയിലും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നത് ഭയവും ആശങ്കയും

ഭാര്യയെ പേടിച്ച് ഹാരിക്ക് ഇനി എന്തെല്ലാം ചെയ്യാൻ കിടക്കുന്നു; അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ പരസ്യ നിലപാട് എടുക്കാൻ ഹാരി സമ്മതിച്ചത് മേഗന്റെ മുൻപിൽ വിരണ്ടു തന്നെ; ശരീര ഭാഷയിലും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നത് ഭയവും ആശങ്കയും

സ്വന്തം ലേഖകൻ

ടൈം 100 വീഡിയോയിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് പരസ്യനിലപാടെടുത്ത സമയത്ത് ഹാരി ഭയചകിതനും ആശങ്കാകുലനുമായിരുന്നു എന്നാണ് ഒരു ബോഡി ലാംഗ്വേജ് വിദഗ്ദൻ ഇന്നലെവെളിപ്പെടുത്തിയത്. അമേരിക്കൻ പൗരന്മാരോട് വിദ്വേഷ പ്രസംഗത്തെ നിരസിക്കാനും വംശീയതക്കെതിരായി വോട്ട് രേഖപ്പെടുത്താനും ആഹ്വാനം നൽകിയ മേഗനൊപ്പം ഉണ്ടായ ഹാരി, ഇത്തരത്തിലുള്ള പ്രവർത്തനം മൂലം രാജകുടുംബത്തിനുള്ളിൽ ഉണ്ടാകാനിടയുള്ള പൊട്ടിത്തെറിക്കലിനെ കുറിച്ച് ആശങ്കാകുലനായിരുന്നു എന്നാണ് ശരീര ഭാഷാ വിദഗ്ദനായ ജൂഡി ജെയിംസ് പറയുന്നത്.

സാന്റാ ബാർബരയിലുള്ള അവരുടെ സ്വന്തം വസതിയിൽ വച്ചാണ് ഹാരിയും മേഗനും ഈ വീഡിയോ സന്ദേശം ചിത്രീകരിച്ചത്. ഇത് പുറത്തുവന്ന ഉടനെ തന്നെ ബക്കിങ്ഹാം കൊട്ടാരം നിലവിൽ ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാതോരുവിധ ഔദ്യോഗിക ചുമതലകളും വഹിക്കുന്നില്ല എന്ന് പറഞ്ഞ് അവരിൽ നിന്നും അകലം പാലിച്ചിരുന്നു. രാജകുടുംബാംഗങ്ങൾ രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും കൃത്യം അകലം പാലിച്ചു മാത്രമേ നിന്നിട്ടുള്ളു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളിൽ വോട്ടുപോലും ചെയ്യാറില്ല.

ഈ വീഡിയോ ചിത്രീകരണത്തിൽ ഉടനീളം ഹരി അസ്വസ്ഥനാണെന്ന് ഹാരിയുടെ ശരീരഭാഷ വ്യക്തമാക്കുന്നു എന്നാണ് ജൂഡി പറയുന്നത്. അതേസമയം മേഗൻ ഹാരിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതുപോലെയാണ് ഇതിൽ പങ്കെടുത്തിരുന്നത്. ഹാരിയുടെ ഓരോ വാക്കുകളും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ആത്മവിശ്വാസത്തോടും, നിയന്ത്രണം കൈയിലുള്ളതിന്റെ വിശ്വാസത്തിലും ഇരിക്കുന്ന മേഗന്റെ സമീപം ഹാരിയുടെ തിളക്കം കുറയുകയാണെന്നും ജൂഡി വ്യക്തമാക്കി.

ദമ്പതികൾക്കിടയിൽ ധാരാളം അടിയൊഴുക്കുകൾ ഉണ്ടെന്ന് പറഞ്ഞ ജൂഡി പറഞ്ഞ മറ്റൊരുകാര്യം, ഒരാളുടെ അധികാരവും, പ്രമാണിത്തവുമെല്ലാം ആ വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. ഇവിടെ അവർ ഇരുന്ന ബഞ്ചിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചിരിക്കുന്നത് മേഗനാണ്. അതുതന്നെ അവർക്കിടയിൽ മേല്ക്കൈ മേഗനാണെന്നതിന്റെ തെളിവാണെന്ന് അവർ പറയുന്നു. മേഗന് നീങ്ങുവാനും, കാലുകൾ വശങ്ങളിലേക്ക് നീട്ടുവാനുമെല്ലാമുള്ള സ്ഥലം ഈ ബഞ്ചിലുണ്ടായിരുന്നു. എന്നാൽ ഹാരി, ആ ബെഞ്ചിന്റെ കൈപ്പിടിയിൽ ചാരി ഒതുങ്ങിയിരിക്കുകയായിരുന്നു.

അമേരിക്കയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന് ഒരു അമേരിക്കക്കാരി എന്ന നിലയിൽ മേഗന് അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാനുള്ള ധാർമ്മികമായ അവകാശമുണ്ട്. എന്നാൽ, ഒരു അമേരിക്കൻ പൗരനല്ലാത്ത താൻ അതു ചെയ്യുന്നതിലുള്ള ആശങ്ക ഹാരിയുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ഒരു അതിഥിയുടെ ഭാവം മാത്രമാണ് ഹാരിക്കുള്ളതെന്നും അവർ പറയുന്നു. ഹാരിയുടെ കാലുകൾ വിടർന്നിരിക്കുന്നത് അയാളുടെ ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ് എന്നാൽ കണങ്കാലുകൾ ഇടപിരിച്ചു വച്ചത് സൂചിപ്പിക്കുന്നത് അത് കപടമായ ആത്മവിശ്വാസം ആണെന്നാണ് ജൂഡി പറയുന്നത്.

അതേസമയം, മേഗൻ പൂർണ്ണമായും ആത്മവിശ്വാസത്തിലായിരുന്നു. ഇവർക്കിടയിലെ ഊർജ്ജ സ്രോതസ്സ് മേഗൻ തന്നെ എന്ന് തെളിയിക്കും വിധം ഒഴുക്കോടും ആത്മവിശ്വാസത്തോടും കൂടിയാണ് മേഗൻ സംസാരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP