Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850 പോയന്റ്; നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപ

ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850 പോയന്റ്; നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപ

സ്വന്തം ലേഖകൻ

ന്ത്യൻ വിപണിയുടെ ശനിദശ തുടരുന്നു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തിയതോടെ നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപ. ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് 2,850 പോയന്റ് നഷ്ടമായതോടെയാണ് ഇന്ത്യൻ നിക്ഷേപകരുടെ കഷ്ടകാലം തുടങ്ങിയത്. രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി.

ഇതോടെ സെൻസെക്സ് 1,114.82 പോയന്റ് തകർന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തിൽ 10,805.50ലേയ്ക്കു കൂപ്പുകുത്തകയുംചെയ്തു. 30 പ്രധാന ഓഹരികളടങ്ങിയ സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ മാത്രമാണ് നേട്ടത്തിൽ. മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ മൂന്നുമുതൽ അഞ്ചുശതമാനംവരെ നഷ്ടത്തിലായി.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റിയതാണ് വിപണിിയുടെ തകർച്ചയ്ക്ക് പ്രധാനകാരണമായത്.. അവർ ഓഹരികൾവിറ്റ് സുരക്ഷിത ഇടംതേടി. ഇതിന് പുറമേ യുഎസ് ഡോളർ കരുത്താർജിച്ചതോടെ കമ്മോദിറ്റി വിപണി തകർച്ചനേരിട്ടു.

ആറ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളർ സൂചിക രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 94.480ലെത്തിയപ്പോൾ രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.96ലേയ്ക്കു കൂപ്പുകുത്തി. അപ്രതീക്ഷിതമായി ഡോളർ കരുത്താർജിച്ചപ്പോൾ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിനും അടിപതറിയത് തിരിച്ചടിയായി. അസംസ്‌കൃത എണ്ണ ഉൾപ്പടെയുള്ള കമ്മോദിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയിൽ എണ്ണവില 40 ഡോളറിന് താഴെയെത്തി.

യുഎസ് സമ്പദ്ഘടന തളർച്ചയിൽതന്നെയാണെന്ന ഫെഡ് റിസർവിന്റെ ഔദ്യോഗിക വിലയിരുത്തൽ കൂടുതൽ ഉത്തജക നടപടികളുമായി മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പായി വാൾസ്ട്രീറ്റ് വിലയിരുത്തിയതും തിരിച്ചടിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP