Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നു; 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കൊന്നത് ആറ്റിൽ എറിഞ്ഞ്; പാച്ചല്ലൂരുകാരൻ ഉണ്ണിക്കൃഷ്ണൻ അറസ്റ്റിൽ; നെടുമങ്ങാട്ടെ ഭാര്യ വീട്ടിൽ നിന്ന് കൈക്കുഞ്ഞുമായെത്തി അച്ഛൻ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത; കൊലപാതക കാരണം വൈകാതെ പുറത്തു വരുമെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് പിഞ്ചു കുഞ്ഞിനെ അച്ഛൻ കൊന്നു. 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്.

കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൊലപാതക കാരണം വൈകാതെ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP