Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേക്ക് രണ്ട് ദിവസേന തീവണ്ടി സർവീസുകൾ കൂടി; റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടികൾ 27 മുതൽ ഓടി തുടങ്ങും

കേരളത്തിലേക്ക് രണ്ട് ദിവസേന തീവണ്ടി സർവീസുകൾ കൂടി; റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടികൾ 27 മുതൽ ഓടി തുടങ്ങും

സ്വന്തം ലേഖകൻ

ചെന്നൈ: ദിവസേന തീവണ്ടികൾ ഓടിക്കാൻ ദക്ഷിണ റെയിൽവേയുടെ തീരുമാനം. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് 27, 28 തീയതികളിലായി സർവീസ് തുടങ്ങുക. ഇവയെല്ലാം റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടികളായിരിക്കും. തീവണ്ടികൾ ദിവസേനയാക്കിയതിനുപുറമേ സ്റ്റോപ്പുകളുടെ എണ്ണവും കൂട്ടി.

ഒക്ടോബർ ഒന്നുമുതൽ കൂടുതൽ ദീർഘദൂര തീവണ്ടി സർവീസുകളും റെയിൽവേ പ്രഖ്യാപിച്ചേക്കും. പൂജാ അവധി കണക്കിലെടുത്താണ് പ്രത്യേക തീവണ്ടികൾ ഓടിക്കുന്നത്. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്‌പ്രസും തിരുവനന്തപുരം-സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/02624 ദിവസേന)

* ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 7.45-ന് പുറപ്പെടും.

*തിരുവനന്തപുരത്തുനിന്ന് എല്ലാ ദിവസവും വൈകീട്ട് മൂന്നിന് പുറപ്പെടും

ചെന്നൈ-മംഗളൂരു-ചെന്നൈ (02601/02602 ദിവസേന)

*ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് എല്ലാദിവസവും രാത്രി 08.10-ന് പുറപ്പെടും.

*മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് എല്ലാദിവസവും ഉച്ചയ്ക്ക് 1.30-ന് പുറപ്പെടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP