Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിന് പുറമേ ഡങ്കിപ്പനിയും; ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യ നില തൃപ്തികരം

കോവിഡിന് പുറമേ ഡങ്കിപ്പനിയും; ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യ നില തൃപ്തികരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സെപ്റ്റംബർ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ പനി, ശ്വാസം എടുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവിൽ കുറവുള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP