Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 35,560 പേർക്ക്; രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 57,65,744; ഇതുവരെ രോഗമുക്തി നേടിയത് 47,00,625 പേർ; ചികിത്സയിലുള്ള 9,73,684 പേരിൽ 8,944 പേരുടെ നില ഗുരുതരം

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 35,560 പേർക്ക്; രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 57,65,744; ഇതുവരെ രോഗമുക്തി നേടിയത് 47,00,625 പേർ; ചികിത്സയിലുള്ള  9,73,684 പേരിൽ  8,944 പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 35,560 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57,65,744 ആയി. ഇതിൽ 47,00,625 പേരും ഇതിനകം രോഗമുക്തി നേടി. ഇന്ന് 262 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 91,435 ആയി. നിലവിൽ 9,73,684 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ഗുരുതരമാണ്. നിലവിൽ കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 71,49,316 കോവിഡ് കേസുകളും 2,06,906മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അതേസമയം, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ അമേരിക്കയിൽ 9,763 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധ ശമനമില്ലാതെ തുടരുകയാണ്. അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ  കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനഘട്ടത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16 വരെ ഡൽഹിയിൽ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതിൽ താഴെയുമായി. അടുത്ത ദിവസങ്ങളിൽ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചനയെന്നും കെജ്രിവാൾ വിശദീകരിച്ചു. പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്റ്റംബർ 16നാണ്. അന്ന് 4473 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതൽ 40 വരെ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയിൽ 4638 പേർക്കാണ് ജീവൻ നഷ്ടമായത്.

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19,164  പേർക്ക്. ഇന്ന് 459 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17,184 പേർക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 12,82,963 ആയി. 9,73,214 പേർക്കാണ് ഇതുവരെയുള്ള രോഗ മുക്തി. 2,74,993 ആക്ടീവ് കേസുകൾ. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ഇതുവരെയായി 34,345 പേർ മരിച്ചു.

അതിനിടെ ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആന്ധ്രയിൽ ഇന്ന് 7,855 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരേക്കാൾ രോഗ മുക്തരുടെ എണ്ണത്തിൽ ഇന്ന് വർധനയുണ്ടെന്നത് ആശ്വസമാണ്. ഇന്ന് 8,807 പേർക്കാണ് രോഗ മുക്തി.  ഇന്ന് 52 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 5,558ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,54,385 ആയി. 5,79,474 പേർക്ക് രോഗ മുക്തി. 69,353 ആക്ടീവ് കേസുകൾ.

തമിഴ്‌നാട്ടിൽ ഇന്ന് 5,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,470 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇന്ന് 66 പേർ മരിച്ചു. മൊത്തം മരിച്ചവരുടെ എണ്ണം 9,076 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,63,691 ആയി. 5,08,210 പേർക്ക് രോഗ മുക്തി. 46,405 ആക്ടീവ് കേസുകൾ. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,22,09,019 ആയി. ഇതിൽ 2,37,52,955 പേരും രോഗമുക്തി നേടി. 9,83,767 പേരാണ് ഇതുവരെ വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 1,22,715 കോവിഡ് കേസുകളും 2,486 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP