Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പലർക്കും മതിയായ സൗകര്യങ്ങളില്ല; രോഗലക്ഷണങ്ങളില്ലാത്തവർക്ക് പ്രത്യേകം എഫ്എൽടിസികൾ ഒരുങ്ങുന്നു

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പലർക്കും മതിയായ സൗകര്യങ്ങളില്ല; രോഗലക്ഷണങ്ങളില്ലാത്തവർക്ക് പ്രത്യേകം എഫ്എൽടിസികൾ ഒരുങ്ങുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് ലക്ഷണങ്ങളില്ലാത്തവരും കോവിഡ് സ്ഥിരീകരിച്ചവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യങ്ങളില്ലാത്തവരുമായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രത്യേക എഫ്എൽടിസികൾ ഒരുങ്ങുന്നു. ഇതിനുള്ള നിർദ്ദേശം ജില്ലാ കലക്ടർ സാംബശിവറാവു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും രോഗലക്ഷണങ്ങളില്ലാത്തവരും മറ്റ് ബുദ്ധിമുട്ടുകളില്ലാത്തവരുമാണ്. ഇത്തരം രോഗികൾക്ക് പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാൽ ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാൻ പാടില്ല. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് ഇവർക്ക് നിർദ്ദേശം നൽകുന്നത്. ഇക്കൂട്ടത്തിൽ പലർക്കും വീടുകളിൽ മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം എഫ്എൽടിസികൾ ഒരുക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേരത്തെ എഫ്എൽടിസിക്കായി കണ്ടെത്തിയ സ്ഥാപനങ്ങൾ ഇതിലേക്കായി ഉപയോഗിക്കാം. 50 ബെഡുകളെങ്കിലും സജ്ജീകരിക്കാൻ സൗകര്യമുണ്ടാകണം. എഫ്എൽടിസികൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. മൊബൈൽ മെഡിക്കൽ ടീം ഓരോ എഫ്എൽടിസിയും സന്ദർശിക്കുകയും പരിശോധനകൾ നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

എഫ്എൽടിസിയുടെ നോഡൽ ഓഫീസറെയും ശുചീകരണതൊഴിലാളികളെയും വളണ്ടിയർമാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമിക്കും. ആവശ്യമെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ സേവനവും സെക്രട്ടറിമാർ അനുദിക്കേണ്ടതാണ്. ഭക്ഷണം കുടുംബശ്രീ യൂണിറ്റുകൾ വഴി ഏർപ്പെടുത്തേണ്ടതാണെന്നും നിർദ്ദേശിച്ചു. പ്രത്യേക എഫ്എൽടിസികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതും നിർദ്ദേശാനുസരണം ആശുപത്രിയിലേക്കോ ചികിത്സാ സൗകര്യമുള്ള എഫ്എൽടിസികളിലേക്കോ മാറ്റേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP