Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാഴ്‌ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്; എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും'; താൻ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്തകളോട് പ്രതികരിച്ച് മേഘ്ന രാജ്

'കാഴ്‌ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്; എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും'; താൻ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്തകളോട് പ്രതികരിച്ച് മേഘ്ന രാജ്

മറുനാടൻ ഡെസ്‌ക്‌

താൻ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന യൂട്യൂബ് വീഡിയോകൾ വ്യാജമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. "ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്‌ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും" മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു...

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുൻപേയാണ് പ്രിയ ചിരുവിനെ ഭാര്യയും നടിയുമായ മേഘ്ന രാജിൽ നിന്നും മരണം തട്ടിയെടുത്തത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.

മേഘ്‌ന രാജ് അമ്മയായെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. പ്രിയതാരമായ മേഘ്‌നയുടെ വിവരമറിയാൻ ആരാധകരും അക്ഷമയോടെ കാത്തിരിക്കാറുണ്ട്. അതിനിടയിലായിരുന്നു ഈ റിപ്പോർട്ട് പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു വിവരങ്ങൾ വൈറലായി മാറിയത്. മേഘന രാജിന്റെ പ്രസവം കഴിഞ്ഞുവെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരും എത്തിയത്. റിപ്പോർട്ട് വൈറലായി മാറിയതോടെയാണ് സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് താരമെത്തിയത്.

ഇരട്ടക്കുട്ടികളാണ് താരത്തിനെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ജൂനിയർചിരു വൈകാതെ എത്തുമെന്നും തളരരുതെന്നുമായിരുന്നു ആരാധകർ താരത്തോട് പറഞ്ഞത്. ചിരുവിന്റെ വിയോഗത്തിൽ തളർന്ന് കരഞ്ഞിരുന്ന മേഘ്‌നയെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ലെന്നായിരുന്നു കുടുംബാംഗങ്ങൾ പറഞ്ഞത്. പ്രിയപ്പെട്ട അനന്തരവന്റെ വിയോഗത്തിൽ അർജുൻ സർജയും ഞെട്ടലിലായിരുന്നു. അമ്മാവന് പിന്നാലെയായാണ് ചിരുവും ധ്രുവയും സിനിമയിലെത്തിയത്.

 

      View this post on Instagram

Youtube videos

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP