Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആസിഫ് കെ യൂസഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കുറ്റാരോപണ മെമോ നൽകി അന്വേഷണം; ഐഎഎസ് ലഭിക്കാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ ഇനി അന്വേഷണം നടത്തുക അഡീഷനൽ ചീഫ്​ സെക്രട്ടറി ആശ തോമസി​ന്റെ നേതൃത്വത്തിൽ

ആസിഫ് കെ യൂസഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കുറ്റാരോപണ മെമോ നൽകി അന്വേഷണം; ഐഎഎസ് ലഭിക്കാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ ഇനി അന്വേഷണം നടത്തുക അഡീഷനൽ ചീഫ്​ സെക്രട്ടറി ആശ തോമസി​ന്റെ നേതൃത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഐ.എ.എസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ ത​ലശേരി സബ്​ കലക്​ടറായിരുന്ന ആസിഫ്​ കെ. യൂസഫിനെതിരെ വീണ്ടും അന്വേഷണം. അഡീഷനൽ ചീഫ്​ സെക്രട്ടറി ആശ തോമസി​ന്റെ നേതൃത്വത്തിലാണ്​ അന്വേഷണം. എറണാകുളം ജില്ല കലക്​ടർ എസ്​. സുഹാസ്​ നേരത്തേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റ്‌ എന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റാരോപണ മെമോ നൽകിയുള്ള ആശാ തോമസ് കമ്മിഷന്റെ അന്വേഷണം.

സംവരണ ആനുകൂല്യം വഴി​ ഐ.എ.എസ്​ ലഭിക്കാൻ ആസിഫ്​ കെ. യൂസഫ്​ വരുമാനം കുറച്ചുകാണിച്ചുള്ള സർട്ടിഫിക്കറ്റ്​ യു.പി.എസ്​.സിക്ക്​ നൽകിയെന്നാണ്​ പരാതി. ക്രീമി ലെയർ ഇതര വിഭാഗത്തി​ന്റെ ആനുകൂല്യം ലഭിക്കാനാണ്​ തെറ്റായ റിപ്പോർട്ട്​ നൽകിയതെന്ന്​ എറണാകുളം ജില്ല കലക്​ടർ കണ്ടെത്തിയിരുന്നു. കുടുംബം ആദായ നികുതി അടക്കുന്നത്​ മറച്ചുവെച്ച്​ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെന്ന്​ തെളിയിക്കാൻ ക്രീമിലെയർ ഇതര വിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ്​ ആസിഫ്​ ഹാജരാക്കിയത്​. ഇത്​ അനുസരിച്ച്​ ആസിഫിന്​ കേരള കേഡറിൽ തന്നെ ഐ.എ.എസ്​ ലഭിച്ചു. 2015ൽ സിവിൽ സർവിസ്​ പരീക്ഷ എഴുതു​മ്പോൾ കുടുംബത്തിന്​ 1.8 ലക്ഷം രൂപ വരുമാനം മാത്രമേയുള്ളുവെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കാണ്​ നൽകിയിരുന്നത്​. പിന്നീട്​ ആസിഫി​ന്റെ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷ എഴുതു​മ്പോൾ വരുമാനം 28 ലക്ഷമാണെന്നും ക​ണ്ടെത്തുകയായിരുന്നു.

പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് ഒ.ബി.സി. സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞു. ആസിഫിന്റെ ഒ.ബി.സി. സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദ്ദേശമുണ്ട്.

ഐ.എ.എസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന പരാതിയിൽ സബ് കളക്ടർ ആസിഫ്.കെ യൂസഫിനെതിരെ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഐ.എ.എസ് നയമനത്തിനായി ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കണ്ടെത്തൽ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ് വന്നത്. ഐ.എ.എസ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സംസ്ഥാനം ന‌പടിയെടുക്കട്ടെയെന്ന നിലപാടാണ് കേന്ദ്രസർക്കാർസ്വീകരിച്ചിരിക്കുന്നത്.

2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാർത്ഥിയുടെ കുടുബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലിയർ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യു.പി.എസ്.സി നൽകുന്നത്. 2015 ൽ പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റിൽ പറയുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂർ തഹസിൽദാറിന്റെ സർട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകൾ അനുസരിച്ചാണ് ആസിഫിന് കേരളത്തിൽ തന്നെ ഐഎഎസ് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP