Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; മുഖ്യമന്ത്രിയെയും ജലീലിനെയും വിമർശിച്ചിട്ടില്ല; സ്വർണ്ണക്കടത്തിൽ എൻഐഎ സംഘം സെക്രട്ടറിയേറ്റിന് മാത്രം ചുറ്റിപ്പറ്റി കറങ്ങുന്നു; സംശയത്തിന്റെ നിഴലിൽ സംസ്ഥാന സർക്കാരിനെ നിർത്താൻ ബിജെപി ശ്രമിക്കുകയാണ്; ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്: ആരോപണങ്ങൾ തള്ളി സർക്കാറിനൊപ്പം എന്ന നിലപാടു പ്രഖ്യാപിച്ചു കാനം രാജേന്ദ്രൻ

ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; മുഖ്യമന്ത്രിയെയും ജലീലിനെയും വിമർശിച്ചിട്ടില്ല; സ്വർണ്ണക്കടത്തിൽ എൻഐഎ സംഘം സെക്രട്ടറിയേറ്റിന് മാത്രം ചുറ്റിപ്പറ്റി കറങ്ങുന്നു; സംശയത്തിന്റെ നിഴലിൽ സംസ്ഥാന സർക്കാരിനെ നിർത്താൻ ബിജെപി ശ്രമിക്കുകയാണ്; ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്: ആരോപണങ്ങൾ തള്ളി സർക്കാറിനൊപ്പം എന്ന നിലപാടു പ്രഖ്യാപിച്ചു കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ നിർവാഹകസമിതി യോഗത്തിൽ മന്ത്രി കെടി ജലിലീനെ കുറിച്ചോ മുഖ്യമന്ത്രിയെ കുറിച്ചോ മാധ്യമങ്ങൾ വാർത്ത നൽകിയ രീതിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ പൊതുരാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ ഏതെല്ലാം വിഷയം സ്വാഭാവികമായി പരാമർശിക്കുമോ അതിനപ്പുറം ഒരുചർച്ചയും ഉണ്ടായിട്ടില്ല. ദയവ് ചെയ്ത് ഞങ്ങൾ പറയാത്ത കാര്യങ്ങൾ പറയരുത്. ഇന്നലത്തെ ചില മാധ്യമവാർത്തകൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയർത്തിപ്പിടിക്കുന്നത്. അതിനെ ശക്തിപ്പെടുത്താനാണ് സിപിഐ പ്രവർത്തിക്കുന്നത്. ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ചില നയപരമായ പ്രശ്നങ്ങളിൽ ഇടതുനിലപാടിൽ നിന്ന് വ്യതിചലിക്കുമ്പോൾ തങ്ങൾ പരസ്യമായി പറയാറുണ്ട്. അത് മുന്നണിയെ ശിഥിലീകരിക്കാനല്ലെന്നും കാനം പറഞ്ഞു.

രാജ്യത്ത് ഭൂരിപക്ഷം ഉപയോഗിച്ച് സേച്ഛാധിപത്യം നടപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോൾ ഇടതുമുന്നണിക്കെതിരെയാണോ ബിജെപിക്കെതിരെയാണോ സമരം നടത്തേണ്ടതെന്ന് കേരളത്തിലെ കോൺഗ്രസ് ആലോചിക്കണം. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കാണണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കന്നതെന്നും കാനം പറഞ്ഞു.

സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്നും കാനം ആരോപിച്ചു. സംശയത്തിന്റെ നിഴലിൽ സംസ്ഥാന സർക്കാരിനെ നിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നത്. മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിന് വേണ്ടി ഒളിച്ചുപോയത് ശരിയായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് സർക്കാർ കാറിൽ പോകാമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP