Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ.എം.മാണിക്കെതിരെ സിപിഎമ്മും എൽഡിഎഫും ആരോപിച്ചതെല്ലാം വെറും പുളു; ബാർ കോഴക്കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ സമരം ചെയ്തത്; മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീനൊന്നും ഇല്ലെന്നും അറിയാമായിരുന്നു; മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയാണ് ബാർകോഴക്കേസ്; എ.വിജയരാഘവന്റെ പുതിയ അഭിമുഖം വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ കള്ളക്കളികൾ

കെ.എം.മാണിക്കെതിരെ സിപിഎമ്മും എൽഡിഎഫും ആരോപിച്ചതെല്ലാം വെറും പുളു; ബാർ കോഴക്കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ സമരം ചെയ്തത്; മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീനൊന്നും ഇല്ലെന്നും അറിയാമായിരുന്നു; മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയാണ് ബാർകോഴക്കേസ്; എ.വിജയരാഘവന്റെ പുതിയ അഭിമുഖം വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ കള്ളക്കളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നിത്യവും ആദർശം പറയുന്ന പാർട്ടിക്ക് നുണ പറയാമോ? രാഷ്ട്രീയ എതിരാളികളെ വീഴ്‌ത്താൻ കള്ളക്കഥകൾ മെനയാമോ? ആവാം..എന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറയുന്നത് കെ.എം.മാണിയെ ടാർജറ്റ് ചെയ്ത് ഉണ്ടാക്കിയ ആരോപണങ്ങളെല്ലാം പൊള്ളയായിരുന്നുവെന്നാണ്. 'ഫ്‌ളാഷി'ന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ എല്ലാം തുറന്നടിക്കുന്നത്.

ബാർകോഴക്കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ അന്ന് പ്രതിപക്ഷത്തിരുന്ന തങ്ങൾ സമരം ചെയ്തതെന്നാണ് വിജയരാഘവൻ പറയുന്നത്. സമരം മാണിയെയല്ല, യുഡിഎഫിനെയാണ് ലാക്കാക്കിയത്. അന്ന് മാണി യുഡിഎഫിലായിരുന്നു. അതുകൊണ്ട് മാണിയെയും ആക്രമിച്ചു എന്ന ന്യായമാണ് സിപിഎമ്മിനുള്ളത്.

മാണി ബാർകോഴ ഇടപാട് നടത്തി എന്നൊക്കെ സിപിഎമ്മും എൽഡിഎഫും അന്ന് ചുമ്മാ പുളുവടിച്ചതാണ്. നോട്ട് എണ്ണുന്ന മെഷീൻ വീട്ടിലുണ്ടെന്ന ആരോപണമൊക്കെ തനി രാഷ്ട്രീയം മാത്രമായിരുന്നു. യുഡിഎഫിനെതിരായ സമരത്തിൽ അങ്ങനെയൊക്കെ പറയേണ്ടി വന്നു. അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ഏതായാലും മാണിയുടെ വേർപാടോടെ ബാർകോഴ വിവാദവും അവസാനിച്ചു. കെ.കരുണാകരനെതിരെ ഉണ്ടായിരുന്ന ആക്ഷേപങ്ങൾ ഇപ്പോൾ പറയാത്തത് പോലെ മാണിക്കെതിരെയുള്ളതും ഇപ്പോൾ പറയുന്നില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമെന്നാണ് വിജയരാഘവന്റെ ന്യായം.

ഫ്‌ളാഷിൽ സായ്കൃഷ്ണ ആർപിക്ക് നൽകിയ അഭിമുഖത്തിലെ വാചകങ്ങൾ ഇങ്ങനെ:

'ബാർ കോഴ എന്ന് പറഞ്ഞൊരു സംഭവമേ ഇപ്പോഴില്ല. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സംഭവമാണ്. ആ സർക്കാരിന്റെ സൃഷ്ടിയാണ് ബാർ കോഴ. ഉമ്മൻ ചാണ്ടിയാണ് ആ വിഷയങ്ങളൊക്കെ ഉണ്ടാക്കിയത്. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാർകോഴ. അദ്ദേഹത്തിന്റെ ഉത്പന്നമായിരുന്നു ആ കേസ്. മാണി എന്ന രാഷ്ട്രീയ നേതാവിനെ ദുർബലപ്പെടുത്തേണ്ടത് ഉമ്മൻ ചാണ്ടിയുടെ അജണ്ടയായിരുന്നു. മാണിയെ കുടുക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മാണിക്ക് ശേഷം കേരള കോൺഗ്രസ് നിലനിൽക്കരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ പാർട്ടിയെ രണ്ട് പീസാക്കിയത് അതിന്റെ ഭാഗമായാണ്. ഉമ്മൻ ചാണ്ടിയടക്കം കോൺഗ്രസുകാരെല്ലാം കുബുദ്ധികളാണ്. മാണിയെ കുടുക്കാൻ അവർ എന്തെല്ലാമാണ് ചെയ്തതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. മാണിക്കെതിരെ ഗ്രൂപ്പ് കളിച്ചും ഒറ്റുകൊടുത്തുമാണ് അവർ രാഷ്ട്രീയം നടത്തിയത്. കെ.എം മാണിയുടെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകനെ ദുർബലപ്പെടുത്തുക എന്നതും കോൺഗ്രസ് ലക്ഷ്യമാണ്- വിജയരാഘവൻ പറഞ്ഞു.

ജോസ് കെ മാണി ഡൽഹിയിൽ കാർഷിക ബില്ലിനെതിരെ ഇടത് എംപിമാർക്കൊപ്പം സമരം ചെയ്തതും വിജയരാഘവൻ പരാമർശിക്കുന്നു. എല്ലാവരും ഒന്നിക്കുന്ന സമരമെന്ന നിലയിലാണ് ജോസ് സമരത്തിൽ പങ്കെടുത്തതെന്നും ഇടത് മുന്നണിയിലേക്ക് വരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും വിജയരാഘവൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP