Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വേഷത്തിൽ കറങ്ങി നടന്ന് ബലാത്സം​ഗം ചെയ്തത് 48 ഓളം സ്ത്രീകളെ; പെൺകുട്ടികളെ കീഴ്പ്പെടുത്തിയിരുന്നത് കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷവും; ഒടുവിൽ 35കാരൻ പിടിയിലായത് ലൈം​ഗിക പീഡനത്തിനിരയായ യുവതികളിൽ ഒരാൾ പരാതി നൽകിയതോടെ

പൊലീസ് വേഷത്തിൽ കറങ്ങി നടന്ന് ബലാത്സം​ഗം ചെയ്തത് 48 ഓളം സ്ത്രീകളെ; പെൺകുട്ടികളെ കീഴ്പ്പെടുത്തിയിരുന്നത് കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷവും; ഒടുവിൽ 35കാരൻ പിടിയിലായത് ലൈം​ഗിക പീഡനത്തിനിരയായ യുവതികളിൽ ഒരാൾ പരാതി നൽകിയതോടെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പൊലീസുകാരനായി വേഷമിട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 35 കാരനായ ടാങ്കർ ലോറി ഉടമയും ഓപ്പറേറ്ററും വ്യാഴാഴ്ച ചെന്നൈയിൽ അറസ്റ്റിലായി. പിച്ചൈമണി എന്ന യുവാവ് ചെന്നൈയിലെ റെഡ് ഹിൽസ്, പുജാൽ എന്നിവിടങ്ങളിലായാണ് 48 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തത്. മനാലിയിൽ വെച്ച് ഒരു സ്ത്രീയുടെ ന​ഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ നേരത്തേ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ഫോണിൽനിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ച് 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെയും കാമുകന്റെയും സ്വകാര്യനിമിഷങ്ങൾ പിച്ചൈമണി ആദ്യം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് വേഷത്തിൽ ഇവരെ സമീപിക്കുകയും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കാമുകനെ മാറ്റിനിർത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവതി നേരേ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഭാര്യയും രണ്ട് കുട്ടികളുമുള്ള പിച്ചൈമണി സദാസമയവും കാക്കിവേഷത്തിലാണ് നഗരത്തിൽ കറങ്ങി നടക്കാറുള്ളത്. കമിതാക്കളെത്തുന്ന സ്ഥലങ്ങളിൽ പോയി സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. പുതിയ കേസിലും സമാനമായ പരാതിയുമായാണ് യുവതി പുഴൽ പൊലീസിനെ സമീപിച്ചത്.

സ്വന്തമായി നാല് ടാങ്കർ ലോറികളുള്ള പിച്ചൈമണി ബൈക്കിലാണ് നഗരത്തിൽ ചുറ്റിക്കറങ്ങാറുള്ളത്. കമിതാക്കളും ദമ്പതിമാരും വരുന്ന മിക്ക സ്ഥലങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടാകും. അവിവാഹിതരായ കമിതാക്കളെയാണ് പ്രധാനമായും ഉന്നംവെയ്ക്കുക. ദൃശ്യങ്ങൾ പകർത്തിയ ശേഷം കമിതാക്കളുടെ അടുത്തെത്തി ഭീഷണിപ്പെടുത്തും. ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ താൻ പൊലീസുകാരനാണെന്നും കേസെടുക്കുമെന്നും പറയും. ഇതോടെ മിക്കവരും ഇയാളുടെ ഭീഷണിക്ക് വഴങ്ങുകയാണ് പതിവെന്നും മിക്കവരും പരാതി നൽകാത്തതിനാൽ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്നും പൊലീസ് പറഞ്ഞു. പിച്ചൈമണി അറസ്റ്റിലായ സമയത്ത് സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഉള്ള ഒരു ഫോൺ പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP