Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു; കോൺഗ്രസ് നേതാവ് ബി നാരായൺ റാവു മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കർണാടകയിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു; കോൺഗ്രസ് നേതാവ് ബി നാരായൺ റാവു മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎൽഎ മരിച്ചു. കോൺഗ്രസ് എംഎൽഎയായ ബി നാരായൺ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു നാരായൺ റാവു. കർണാടകയിലെ ബീദാർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് നാരായൺ റാവു. കോവിഡ് ബാധയെ തുടർന്ന് സെപ്റ്റംബർ 11നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡൽഹി എയിംസിൽ കോവിഡ് ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായ അശോക് ഗസ്സ്തിയും കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP