Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദി അറേബ്യയിലെ ജനാധിപത്യ രൂപത്തിലുള്ള ​ഗവൺമെന്റ്; പുതിയ പാർട്ടി രൂപീകരിച്ച് വിമതർ; നേതാക്കളെല്ലാം നേരത്തേ നാടുകടത്തിയവർ; നാഷണൽ അസംബ്ലി പാർട്ടി സൗദി അറേബ്യ രാജ്യത്തെ രാജവാഴ്‌ച്ചയെ അതിജീവിക്കുമോ എന്ന് ഉറ്റുനോക്കി ജനാധിപത്യ ലോകം; രാജ്യത്തെ രക്ഷിക്കാനുള്ള നിർണായക നിമിഷത്തിലാണ് പാർട്ടിയുടെ രൂപീകരണമെന്ന് നേതൃത്വം

സൗദി അറേബ്യയിലെ ജനാധിപത്യ രൂപത്തിലുള്ള ​ഗവൺമെന്റ്; പുതിയ പാർട്ടി രൂപീകരിച്ച് വിമതർ; നേതാക്കളെല്ലാം നേരത്തേ നാടുകടത്തിയവർ; നാഷണൽ അസംബ്ലി പാർട്ടി സൗദി അറേബ്യ രാജ്യത്തെ രാജവാഴ്‌ച്ചയെ അതിജീവിക്കുമോ എന്ന് ഉറ്റുനോക്കി ജനാധിപത്യ ലോകം; രാജ്യത്തെ രക്ഷിക്കാനുള്ള നിർണായക നിമിഷത്തിലാണ് പാർട്ടിയുടെ രൂപീകരണമെന്ന് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സൗദി അറേബ്യയിൽ ജനാധിപത്യത്തിനായുള്ള ശബ്ദം കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാ​ഗമായി നാടുകടത്തപ്പെട്ട ഒരു സംഘം സൗദി വിമതർ പുതിയ പ്രതിപക്ഷ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ രാജാവ് സൽമാൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് എതിരാളികളായ ഇറാനെതിരെ ഉറച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം. ബ്രിട്ടൻ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന സൗദി വിമതർ ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംരക്ഷകൻ യഹ്യാ അസിരിയുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടിക്ക് രൂപം കൊടുത്തത്. സൗദി അറേബ്യയിൽ ഒരു ജനാധിപത്യ ഗവൺമെന്റ് സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇവർ വ്യക്തമാക്കുന്നു.

പുതിയ പാർട്ടി സൗദി അറേബ്യയിൽ ജനാധിപത്യ രൂപത്തിലുള്ള ഒരു ഗവൺമെന്റായി സ്ഥാപിക്കുകയാണ് എന്നാണ് യഹ്യാ അസിരി വ്യക്തമാക്കിയത്. നാഷണൽ അസംബ്ലി പാർട്ടി സൗദി അറേബ്യ എന്നാണ് പുതിയ പാർട്ടിയുടെ പേര്. രാജ്യത്തെ രക്ഷിക്കാനുള്ള നിർണായക നിമിഷത്തിലാണ് പാർട്ടിയുടെ രൂപീകരണം ഉണ്ടായതെന്ന് മുൻ സൗദി വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ അസിരി പറഞ്ഞു

രാഷ്ട്രീയ എതിർപ്പുകൾ ഒന്നുമില്ലാത്ത സമ്പൂർണ രാജവാഴ്ചയാണ് സൗദി അറേബ്യയിൽ നടക്കുന്നത്. വിയോജിപ്പിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനിടയിലാണ് ഇത്തരത്തിൽ നാഷണൽ അസംബ്ലി പാർട്ടിയുടെ രൂപീകരണം ഉണ്ടായിരിക്കുന്നത്. സർക്കാർ നിരന്തരം അക്രമവും അടിച്ചമർത്തലും നടത്തുന്നു അതിനായി രാഷ്ട്രീയ അറസ്റ്റുകളും കൊലപാതകങ്ങളും വർദ്ധിച്ച് വരികയാണെന്നും വിമത പാർട്ടിയായ നാഷണൽ അസംബ്ലി പാർട്ടി (എൻഎഎഎസ്) പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി ഭരിക്കുന്ന രാജകുടുംബവുമായി തങ്ങൾക്ക് വ്യക്തിപരമായ ശത്രുതയില്ല. പക്ഷെ സ്വതന്ത്ര ജുഡീഷ്യറിയുടെ അഭാവം, പ്രാദേശിക മാധ്യമങ്ങളിൻ മേൽ ഉള്ള ഭരണകൂടത്തിന്റെ കർശനമായ നിയന്ത്രണങ്ങൾ, പൊതു അഭിപ്രായങ്ങൾക്കുള്ള വിലക്ക് എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഇത്തരത്തിൽ ഒരു പാർട്ടി രൂപീകരിക്കുന്നതിന് കാരണമായിരിക്കുന്നത് എന്ന് പാർട്ടിയുടെ വക്താവ് റഷീദിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അബ്ദുൾ അസീസ് 1932ൽ സൗദി രാഷ്ട്രം രൂപപ്പെടുത്തിയപ്പോൾ അതൊരു സമ്പൂർണ രാജഭരണമായിരുന്നു. സുന്നി ഇസ്‌ളാമിക വിഭാഗത്തിലെ കടുത്ത യാഥാസ്ഥിതികമായ വഹാബി ചിന്താധാരയുടെ സ്വാധീനം ഏറെ ശക്തമായിരുന്നു. ചെറിയ ചില പരിഷ്‌കാരങ്ങളൊഴിച്ചാൽ (2005ൽ പ്രാദേശിക ജനാധിപത്യ പരിഷ്‌കാരങ്ങൾ പോലെ) അബ്ദുൾ അസീസ് സ്ഥാപിച്ച സംവിധാനം മാറ്റങ്ങളൊന്നുമില്ലാതെ തുടർന്നു. മറ്റ് പല ഇസ്‌ളാമിക രാജ്യങ്ങളെയും പോലെ ശരിയാ നിയമങ്ങളുടെ വ്യാഖ്യാനങ്ങളിലാണ് സൗദി നിയമവ്യവസ്ഥയും മുന്നോട്ടുപോകുന്നത്.

രാജഭരണം നിലനിന്നിരുന്ന സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കാലങ്ങളായി വിമർശനങ്ങൾ‍ ഉയർന്നുകൊണ്ടിരിക്കുകയാണ്. കിരടാവകാശിയായിരുന്ന മൊഹമ്മദ് ബിൻ സൽമാൻ 2017 ജൂൺ മാസം മുതൽ അധികാരത്തിൽ എത്തിയതോടെ ഇതിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായി. അതിൽ ഏറ്റവും ശ്രദ്ധേയം സൗദി മാധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകമായിരുന്നു.

ഗൾഫ് രാജ്യത്ത് നേരത്തേയും ഇത്തരത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ശ്രദ്ധയിൽ പെട്ടിരുന്നു. 2007ലും 2011ലുമായിരുന്നു ഈ സംഭവങ്ങൾ നടന്നത്. എന്നാൽ, ഇത് അടിച്ചമർത്തപ്പെടുകയും അംഗങ്ങളെ അറസ്റ്റ് ചെയ്യുകയുമാണ് അന്നുണ്ടടായത്. ഇപ്പോൾ വിദേശത്ത് വച്ചാണ് പാർട്ടി രൂപീകരണം എന്നതിനാൽ തന്നെ അത്തരം ഒരു സംഭവം ഉണ്ടാകില്ലെന്നാണ് അണികൾ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP