Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കളിയും കളിപറച്ചിലും കലയാക്കിയ ചാമ്പ്യൻ; യുവപ്രതിഭകളെ നെഞ്ചോട് ചേർത്ത് വളർത്തുന്ന സ്ഥിരോത്സാഹി; ഐപിഎല്ലിന്റെ തിരക്കുകൾക്കിടെ ഹോട്ടൽ കോറിഡോറിൽ സഹപ്രവർത്തകരുമായി തമാശ പറഞ്ഞിരിക്കുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീണു; ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ ഒരുനിമിഷത്തിനുള്ളിൽ ഇല്ലാതായത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ്; അന്ത്യം മുംബൈയിൽ

കളിയും കളിപറച്ചിലും കലയാക്കിയ ചാമ്പ്യൻ; യുവപ്രതിഭകളെ നെഞ്ചോട് ചേർത്ത് വളർത്തുന്ന സ്ഥിരോത്സാഹി; ഐപിഎല്ലിന്റെ തിരക്കുകൾക്കിടെ ഹോട്ടൽ കോറിഡോറിൽ സഹപ്രവർത്തകരുമായി തമാശ പറഞ്ഞിരിക്കുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീണു; ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ ഒരുനിമിഷത്തിനുള്ളിൽ ഇല്ലാതായത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ്; അന്ത്യം മുംബൈയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലക്ഷക്കണക്കിന് ആരാധകരെ സങ്കടത്തിലാഴ്‌ത്തി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. 59 വയസായിരുന്നു. മികച്ച കമന്റേറ്റർ കൂടിയായിരുന്നു ഡീൻ ജോൺസ്. വ്യാഴാഴ്ച ഉച്ചയോടെ ഹൃദാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. ഐപിഎല്ലിന്റെ ഭാഗമായി സ്റ്റാർ സ്‌പോർട്‌സിന്റെ കമന്റേറ്റർമാർക്കൊപ്പം എത്തിയതാണ് അദ്ദേഹം. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഓസ്‌ട്രേലിയയിൽ ഉള്ള കുടുംബത്തെ വിവരമറിയിച്ചു.

മുംബൈയിൽ താമസിക്കുന്ന സെവൻ സ്റ്റാർ ഹോട്ടലിൽ, രാവിലെ 11 മണിയോടെ പ്രഭാതഭക്ഷണത്തിന് സേഷം ഐപിഎൽ സംപ്രേഷണവുമായി ബന്ധപ്പെട്ട ഹ്രസ്വമായ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഹോട്ടലിന്റെ കോറിഡോറിൽ സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ആംബുലൻസിൽ ഹർകിസൻദാസ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മരണകാരണം ഔദ്യോഗികമായി അറിയിക്കും,.

ഒരുപതിറ്റാണ്ട് താരമായി തിളങ്ങി

ഓസ്‌ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. 1984 ജനുവരി 30ന് അഡ്ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്‌പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

ടെസ്റ്റിൽ 89 ഇന്നിങ്‌സുകളിൽനിന്ന് 46.55 ശരാശരിയിൽ 3631 റൺസ് നേടി. ഇതിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 216 റൺസാണ് ഉയർന്ന സ്‌കോർ. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തിൽ 161 ഇന്നിങ്‌സുകളിൽനിന്ന് 44.61 ശരാശരിയിൽ 6068 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 145 റൺസാണ് ഉയർന്ന സ്‌കോർ. 54 ക്യാച്ചുകളും സ്വന്തമാക്കി.

സ്റ്റാർ ഇന്ത്യയുടെ അറിയിപ്പ്

വളെര ദുഃഖത്തോടെയാണ് ഡീൻ മെർവിൽ ജോൺസിന്റെ വിടവാങ്ങൽ അറിയിക്കുന്നത്. പെട്ടെന്നുള്ള ഹൃജയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ഓസ്‌ട്രേലിയൻ ഹൈക്കമീഷണറുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കും.

ക്രിക്കറ്റിന്റെ മഹാന്മാരായ അംബാസഡർമാരിൽ ഒരാളായിരുന്നു ഡീൻ ജോൺസ്. ദക്ഷിണേഷ്യയിൽ ക്രിക്കറ്റിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ്. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ എന്നും ഉത്സാഹിയായിരുന്നു അദ്ദേഹം. ഒരു ചാമ്പ്യൻ കമന്റേറ്ററായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും അവതരണവും ലക്ഷക്കണത്തിന് ആരാധകരെ ആനന്ദഭരിതരാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP