Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപികമാരുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി സ്കൂൾ മാനേജ്മെന്റ്; ശമ്പളം ചോ​ദിക്കുമ്പോൾ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി; പരാതിയുമായി അദ്ധ്യാപകർ

അദ്ധ്യാപികമാരുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി സ്കൂൾ മാനേജ്മെന്റ്; ശമ്പളം ചോ​ദിക്കുമ്പോൾ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി; പരാതിയുമായി അദ്ധ്യാപകർ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: അദ്ധ്യാപകരുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിച്ച് സ്കൂൾ മാനേജ്മെന്റ് ശമ്പളം നൽകാതെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റിലെ സ്വകാര്യ സ്കൂളിനെതിരെ 52 അദ്ധ്യാപികമാർ പൊലീസിൽ പരാതി നൽകി. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിലെ സെക്രട്ടറിക്കെതിരേയാണ് അദ്ധ്യാപകരുടെ ആരോപണം. മാസങ്ങളായി ശമ്പളം ചോദിക്കുമ്പോൾ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

അദ്ധ്യാപികമാരുടെ പരാതിയെ തുടർന്ന് സെപ്റ്റംബർ 23 ന് സ്കൂൾ സെക്രട്ടറിക്കും മകനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, ലൈംഗിക പീഡന ആരോപണങ്ങൾ സ്‌കൂൾ സെക്രട്ടറി നിഷേധിച്ചു. സ്ത്രീകളുടെ ശുചിമുറിയിൽ സിസി ടിവി ക്യാമറകളില്ലെന്നും എന്നാൽ പുരുഷന്മാരുടെ ശുചിമുറിയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി പ്രതികരിച്ചു. നേരത്തെ ചില സ്‌കൂളുകളിൽ കൊലപാതകമടക്കം നടന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡും ലോക്ക്ഡൗണും കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നും സെക്രട്ടറി സമ്മതിച്ചു.

2017-ൽ ഇതേ സ്‌കൂൾ വിവാദപരമായ തീരുമാനത്തിലൂടെ വാർത്തകളിലിടം നേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വിദ്യാർത്ഥികൾ മുടി വെട്ടണമെന്ന ഉത്തരവാണ് അന്ന് വിവാദമായത്. വിദ്യാർത്ഥികൾ താടി വെയ്ക്കരുതെന്നും അന്നത്തെ വിവാദ ഉത്തരവിലുണ്ടായിരുന്നു. സംഭവത്തിൽ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നു. അന്വേഷണത്തിൽ പൊലീസിന് സഹായം നൽകുന്നതിന് ഫോറൻസിക് വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സർദാർ ബസാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിജയ് ഗുപ്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP