Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ഒരുപാടു കാലം ഒരേ ജോലിയിൽ തുടരാൻ വിദേശികൾക്കാവില്ല; സ്വകാര്യ മേഖലയിലെ ജോലിക്ക് വിദേശികൾക്ക് കാലപരിധി ഏർപ്പെടുത്താൻ കൂടുതൽ നടപടികളുമായി ഒമാൻ

ഇനി ഒരുപാടു കാലം ഒരേ ജോലിയിൽ തുടരാൻ വിദേശികൾക്കാവില്ല; സ്വകാര്യ മേഖലയിലെ ജോലിക്ക് വിദേശികൾക്ക് കാലപരിധി ഏർപ്പെടുത്താൻ കൂടുതൽ നടപടികളുമായി ഒമാൻ

സ്വന്തം ലേഖകൻ

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ ജോലികളിൽ വിദേശികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒമാൻ തയ്യാറെടുക്കുന്നു. പുതിയ നടപടി അനുസരിച്ച് ഒരു വിദേശിക്കും ഒരുപാടു കാലം ഒരേ ജോലിയിൽ തുടരാൻ സാധിക്കില്ലായെന്നാണ് വ്യക്തമാകുന്നത്. കാരണം, സ്വകാര്യ മേഖലയിലെ ജോലി കാലയളവിന് കാലപരിധി ഏർപ്പെടുത്തുവാനാണ് ഒമാന്റെ നീക്കം. മാത്രമല്ലാ, കാലാവധി കഴിയുമ്പോൾ ഒരു സ്വദേശിയിലേക്ക് ഈ തൊഴിലവസരം മാറുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, പടിപടിയായി വിദേശികൾക്ക് കാലാവധി കഴിയുമ്പോൾ നിയമത്തിന്റെ പേരിൽ ജോലി നഷ്ടപ്പെടുമെന്ന് സാരം.

ഉന്നത തസ്തികകളിൽ വിദേശികൾ ദീർഘകാലം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമ്മാണം നടന്നുവരുകയാണെന്നും പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്‌നി പറഞ്ഞു. തൊഴിൽ മാർക്കറ്റ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട് ചേർന്ന് പ്രവർത്തിക്കുമെന്നും നാസർ അൽ ഹുസ്‌നി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികൾക്ക് അക്കാദമിക യോഗ്യതക്ക് അനുസരിച്ച് കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴിൽ മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു. യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാൽ ഉണ്ടായിരിക്കണമെന്ന് മാത്രമാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. കൂടുതൽ യൂനിവേഴ്‌സിറ്റി ബിരുദധാരികൾക്ക് തങ്ങളുടെ തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം കരുതുന്നത്. നേരത്തേ സർവകലാശാല ബിരുദധാരികൾക്ക് 600 റിയാൽ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം നിഷ്‌കർഷിച്ചിരുന്നത്. അതിനാൽ 500 റിയാൽ വേതനമുള്ള ജോലി കണ്ടെത്തുന്നവർക്ക് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇനി ആ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP