Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ പക്കൽ നിന്നും കണ്ടെടുത്തത് 70 കോടി രൂപയുടെ അനധികൃത സമ്പാദ്യം; തെലങ്കാനയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ റെയ്ഡ് തുടരുന്നു

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ പക്കൽ നിന്നും കണ്ടെടുത്തത് 70 കോടി രൂപയുടെ അനധികൃത സമ്പാദ്യം; തെലങ്കാനയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ റെയ്ഡ് തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസ് രജിസ്റ്റർ ചെയ്തു. മാൽകജ്ഗിരി എസിപി യെൽമകുരി നരസിംഹ റെഡ്ഡിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡിൽ 70 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു. അഴിമതിയും സംശയാസ്പദവുമായ മാർഗ്ഗങ്ങളിലാണ് നരസിംഹ റെഡ്ഡി ഈ സ്വത്തുക്കൾ സ്വന്തമാക്കിയതെന്ന് അധികൃതർ പറയുന്നു.

സ്വത്തുക്കളുടെ സർക്കാർ മൂല്യം ഏകദേശം 7.5 കോടി രൂപയാണെന്ന് കണ്ടെത്തിയെങ്കിലും പ്രാദേശിക വിപണി മൂല്യം 70 കോടി രൂപയാണെന്ന് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു. റെഡ്ഡിക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കൽ, ജാങ്കോൺ, നൽഗോണ്ട, കരീം നഗർ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുർ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. കണ്ടെടുത്ത സ്വത്തുക്കൾ റെഡ്ഡി അനധികൃതമായി സമ്പാദിച്ചതാണെന്നാണ് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തൽ.

അനന്ത്പുരിൽ നിന്നും 55 ഏക്കർ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളിൽ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷവും റിയൽ എസ്‌റ്റേറ്റിലുൾപ്പെടെ നിക്ഷേപം നടത്തിയതിന്റെ രേഖകളും കണ്ടെത്തി. റെയ്ഡ് കേസ് അന്വേഷണവും തുടരുകയാണെന്നും ഏജൻസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP