Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ മെഗാ പാരമ്പരയുമായി ടീം അക്കരക്കൂട്ടം വീണ്ടും

പുതിയ മെഗാ പാരമ്പരയുമായി ടീം അക്കരക്കൂട്ടം വീണ്ടും

ഡോ. ജോർജ് കാക്കനാട്ട്

ഹ്യൂസ്റ്റൺ: അഞ്ചുവർഷം മുൻപ് കൈരളി ടീവിയിലൂടെ അക്കരക്കൂട്ടം എന്ന ഹാസ്യ പരമ്പര അവതരിപ്പിച്ചു അമേരിക്കൻ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ടീം അക്കരക്കൂട്ടം 'അമേരിക്കൻ മണ്ണ്' എന്ന മെഗാ സീരിയലുമായി വീണ്ടും രംഗപ്രവേശം ചെയ്യുന്നു. 

അമേരിക്കൻ മലയാള നാടകരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ കലാകാരന്മാർ വേഷമിടുന്ന 'അമേരിക്കൻ മണ്ണ്'ന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ 20 ഞായറാഴ്ച സ്റ്റാഫോർഡിലെ റിഫ്‌ളക്ഷൻ മീഡിയ സ്റ്റുഡിയോ യിൽ നടന്ന ലളിതമായ ചടങ്ങിൽ സീരിയലിന്റെ ക്യാമറാമാനും എഡിറ്ററുമായ കാലിത് താലിസൺ ടീസർ പുറത്തിറക്കി.

ആദ്യകാലത്തു അമേരിക്കയിൽ കുടിയേറിയ മലയാളി കുടുംബത്തിന്റെ കഥപറയുന്ന ഈ പരമ്പരക്കുവേണ്ടി പല ടിവി ചാനലുകളുമായി പ്രക്ഷേപണ ചർച്ചകൾ നടക്കുന്നതായും എന്നാൽ ആദ്യ എപ്പിസോഡുകൾ അക്കരക്കൂട്ടം യുട്യൂബ് ചാനൽ വഴിയോ ആമസോൺ പ്രൈം വഴിയോ പുറത്തിറക്കാനാണ് ഉദ്ദ്യേശമെന്നു പരമ്പരയുടെ സംവിധായകൻ അനിൽ ആറന്മുള പറഞ്ഞു. 'അമേരിക്കൻ മണ്ണ്'ന് അമേരിക്കൻ മലയാളികളുടെ ഇടയിൽ നല്ല സ്വീകാര്യതയുണ്ടാവുമെന്നും 30 എപ്പിസോഡുകൾ ഉദ്യേശിച്ചെങ്കിലും അത് 50 വരെ എങ്കിലും പോകുമെന്നും പരമ്പരയുടെ കഥാകൃത്ത് കെന്നഡി ജോസഫ് പറഞ്ഞു. 10 എപ്പിസോഡുകൾ പ്രദശനത്തിനു തയാറായി കഴിഞ്ഞു എന്നും കെന്നഡി പറഞ്ഞു. ചടങ്ങിൽ അതിഥികളും അണിയറ പ്രവർത്തകരും ആശംസാ സന്ദേശങ്ങൾ ചൊരിഞ്ഞു .

നാടക സീരിയൽ രംഗത്തെ പ്രശസതരായ ജോണി മക്കോറ, മൈസൂർ തമ്പി, KT സക്കറിയ, VN രാജൻ, രാജീവ് മാത്യു, ബിജു മാന്നാർ, സെലിൻ മക്കോറ, റെയ്ന സുനിൽ, ജെയ്നി ജോർജ് എന്നിവരെ കൂടാതെ അനിൽ ആറന്മുളയും കെന്നഡി ജോസഫ്ഉം വേഷമിടുന്ന മെഗാ പരമ്പര സെപ്റ്റംബർ അവസാന വാരം യൂട്യൂബിൽ സംപ്രേഷണം ആരംഭിക്കും.

ഇവരാണ് അമേരിക്കൻ മണ്ണ് അണിയിച്ചൊരുക്കുന്ന അണിയറ പ്രവർത്തകർ. കഥ: കെന്നഡി ജോസഫ്, ക്യാമറ: കാലിത് താലിസൺ എഡിറ്റിങ്: മഹേഷ്, ഫിനാൻസ് കൺട്രോൾ: ബിജു മാന്നാർ, നിർമ്മാണ നിർവഹണം: മൈസൂർ തമ്പി, തിരക്കഥ: രാജേഷ് കോട്ടപ്പടി, സംവിധാനം: അനിൽ ആറന്മുള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP