Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നാർക്കോട്ടിക്സ് ബ്യൂറോ തലവൻ തന്നെ ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലാണെന്നാണോ അപ്പോൾ നിങ്ങൾ കരുതിയിരിക്കുന്നത്; അദ്ദേഹം അമിത് ഷായുടെ കണ്ണിലുണ്ണിയാണ്; കേന്ദ്രം സിബിഐ തലപ്പത്തിരുത്താൻ ശ്രമിക്കും; രാകേഷ് അസ്താനക്കെതിരെ പ്രശാന്ത് ഭൂഷൺ

'നാർക്കോട്ടിക്സ് ബ്യൂറോ തലവൻ തന്നെ ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലാണെന്നാണോ അപ്പോൾ നിങ്ങൾ കരുതിയിരിക്കുന്നത്; അദ്ദേഹം അമിത് ഷായുടെ കണ്ണിലുണ്ണിയാണ്; കേന്ദ്രം സിബിഐ തലപ്പത്തിരുത്താൻ ശ്രമിക്കും; രാകേഷ് അസ്താനക്കെതിരെ പ്രശാന്ത് ഭൂഷൺ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാർക്കോട്ടിക്സ് ബ്യൂറോ തലവൻ രാകേഷ് അസ്താന കേന്ദ്രത്തെ സഹായിച്ച് വീണ്ടും സിബിഐ ഡയറക്ടറാകാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. കർഷകരുടെ ദേശീയ പ്രക്ഷോഭം നടക്കുന്ന സെപ്റ്റംബർ 25ന് തന്നെ ദീപിക പദുകോണിനെ ചോദ്യം ചെയ്യാൻ നാർക്കോട്ടിക്സ് ബ്യൂറോ നോട്ടീസ് അയച്ചത് വിഷയത്തിലെ മാധ്യമ ശ്രദ്ധയിൽ നിന്നും വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സൂചിപ്പിച്ചു രാജ്ദീപ് സർദേശായി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ സിബിഐ ഡയറക്ടറും നിലവിലെ നാർക്കോട്ടിക്സ് ബ്യൂറോ ഡയറക്ടറുമായ രാകേഷ് അസ്താന അമിത് ഷായുടെ 'പ്രിയപ്പെട്ട കുട്ടിയാണെന്നും' അവർ (കേന്ദ്രം) അസ്താനയെ വീണ്ടും സിബിഐ തലപ്പത്തെത്തിക്കാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.

'നാർക്കോട്ടിക്സ് ബ്യൂറോ തലവൻ തന്നെ ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലാണെന്നാണോ അപ്പോൾ നിങ്ങൾ കരുതിയിരിക്കുന്നത്. ഇല്ല. ഇത് രാകേഷ് അസ്താനയാണ്. ഷായുടെ കണ്ണിലുണ്ണി. സിബിഐയുടെ തലപ്പത്തെത്തിയ ശേഷം പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ പുനഃസ്ഥാപനം പൂർത്തിയായിക്കഴിഞ്ഞു. അവർ അദ്ദേഹത്തെ വീണ്ടും സിബിഐ ഡയറക്ടർ ആക്കാൻ ശ്രമിക്കുകയാണ്.

കാർഷിക ബില്ലിനെതിരെ കർഷകരുടെ അഖിലേന്ത്യ സമരം പ്രഖ്യാപിച്ച അതേ ദിവസം തന്നെ ബോളിവുഡ് താരം ദീപിക പദുകോണിനെ നാർക്കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ അർത്ഥമെന്താണെന്ന് മനസിലായോ എന്ന് ഇന്ത്യാ ടുഡെ കൺസൾട്ടിങ് എഡിറ്റർ രജ്ദീപ് സർദേശായി ചോദിച്ചിരുന്നു.

കാർഷിക ബില്ലിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ദീപികയ്‌ക്കെതിരായ കേസ് എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നതിനിടെയാണ് സർദേശായി പ്രതികരിച്ചത്. ബോളിവുഡ് താരങ്ങളായ ദീപീക പദുകോൺ, ശ്രദ്ധ കപൂർ, രകുൽ പ്രീത് സിങ് എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചത്. സെപ്റ്റംബർ 25 ന് ഹാജരാകാൻ ആണ് അന്വേഷണ സംഘം ദീപികയോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP