Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നതിന്റെ കുറ്റസമ്മതമാണ് വിജിലൻസ് അന്വേഷണം: എം ടി രമേശ്

ലൈഫ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നതിന്റെ കുറ്റസമ്മതമാണ് വിജിലൻസ് അന്വേഷണം: എം ടി രമേശ്

സ്വന്തം ലേഖകൻ

ലൈഫ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് സർക്കാരിന് ബോധ്യമുള്ളതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അത് സർക്കാരിന്റെ കുറ്റസമ്മതമാണ് ലൈഫ് പദ്ധതിയിൽ പലകാര്യങ്ങളും മുഖ്യമന്ത്രിക്ക് ഒളിക്കാനുള്ളതുകൊണ്ടാണ് എം ഒ യു അടക്കം പുറത്തുവിടാത്തത് കേരള സർക്കാരിന്റെ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല . ലൈഫ് പദ്ധതിയിൽ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു ശേഷം പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പ്രഹസനമാണ് , കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂ എന്നും സ്വർണ്ണക്കടത്തുകേസിൽ അന്വേഷണം നേരിടുന്ന കെ ടി ജലീൽ രാജിവെയ്ക്കുന്നതുവരെ എൻ ഡി എ ശക്തമായിപ്രക്ഷോഭം തുടരുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു എൻ ഡി എ ആലപ്പുഴ കളക്റ്റ്രേറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എൻ ഡി എ ജില്ലാ ചെയർമാൻ എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു , ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി എൻ ഡി എ ജില്ലാ കൺവീനർ ടി അനിയപ്പൻ , ബിജെപി മേഖലാ പ്രസിഡന്റ് കെ സോമൻ , കേരളാ കോൺഗ്രസ്സ് സംസ്ഥാന ട്രെഷറർ ജോർജ് ജോസഫ് , ജനപക്ഷം ജില്ലാ പ്രസിഡന്റ് ബിന്ദു പി പിള്ള , ശിവസേന ജില്ലാ കമ്മിറ്റി അംഗം രഘുനാഥ് പി എസ് പി ജില്ലാ പ്രസിഡന്റ് ജഗൻ ബോസ് , ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി .അശ്വനിദേവ് , ബി ഡി വൈ എസ് ജില്ലാ പ്രസിഡന്റ് സതീശ് കായംകുളം ,ശിവസേനാ ജില്ലാ സെക്രട്ടറി ശ്രീകുമാർ കായംകുളം , ബിജെപി സെൽ കോ -ഓർഡിനേറ്റർ ജി വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP