Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്: കേരള എൻ.ജി.ഒ. സംഘ്

ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്: കേരള എൻ.ജി.ഒ. സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: തുടരെ തുടരെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന സർക്കാർ നയം ജീവനക്കാരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതാണന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി ശ്രീ എ പ്രകാശ് ആരോപിച്ചു. ശമ്പളപരിഷ്‌കരണം, നാലു ക്ഷാമബത്തകൾ (16%), ലീവ് സറണ്ടർ, എച്ച്. ബി.എ എന്നിവ മരവിപ്പിച്ച ഇടതു സർക്കാർ അഞ്ചു വർഷത്തിനിടെ മൂന്നാം തവണയാണ് ജീവനക്കാരുടെ ശമ്പളം പിടിച്ചെച്ചെടുക്കാനുള്ള അടവുമായി ഇറങ്ങിയിരിക്കുന്നത്. ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതി കളക്ടറേറ്റിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് പറയുന്ന സംഘടനകളുടെ കാപട്യം ജീവനക്കാർ തിരിച്ചറിയണം. സർക്കാരിനെ പോലെതന്നെ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് പിരിവിന് മാത്രം നടക്കുന്ന ഇത്തരം സംഘടനകളെ ജീവനക്കാർ തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ, ജില്ലാ ജോ. സെക്രട്ടറി എൽ.ദിലീപ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുഭാഷ് തകഴി, ജില്ലാ സമിതി അംഗങ്ങളായ സി.റ്റി. ആദർശ്, ആർ. അഭിലാഷ്, എസ്. നാഗേഷ് കുമാർ, കെ.ജി.ഉദയകുമാർ, രജീഷ് കെ.ആർ., പത്മകുമാർ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP