Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴിൽ കൂത്താട്ടുകുളത്ത് നിർമ്മാണം പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽദാനം നടത്തി

മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴിൽ കൂത്താട്ടുകുളത്ത് നിർമ്മാണം പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽദാനം നടത്തി

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: 2018ലെ പ്രളയത്തിൽ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും, വീട് ഇല്ലാത്തവർക്കും വീട് നിർമ്മിച്ച് നൽകുന്നതിനായി മുത്തൂറ്റ് എം ജോർജ് ഫൗഷേൻ ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം 187 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും അതിൽ 137 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം നഗരത്തിൽ നിർമ്മിച്ച 18 വീടുകളുടെ താക്കോൽദാനം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് 18 വീടുകളുടെയും താക്കോൽദാനം പിറവം എംഎ‍ൽഎ. ശ്രീ. അനൂപ് ജേക്കബ് നിർവ്വഹിച്ചു. ഭൂമി ഇഷ്ടദാനം നൽകിയ വി. ജെ. ലൂക്കോസ് പ്രഭാഷണം നടത്തി.

ഇലഞ്ഞി വെള്ളാമത്തടത്തിൽ വി.ജെ. ലൂക്കോസ് കൂത്താട്ടുകുളം നഗരത്തിൽ പകുത്തുനൽകിയ 1.05 ഏക്കറിലാണ് 18 വീടുകൾ നിർമ്മിച്ചു നൽകിയത് . 500 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം, അടുക്കള, ഹാൾ, ടോയ്ലറ്റ്, എന്നിവ ഉൾപ്പെടുന്ന ഈ വീടുകൾക്ക് 5,20,000/- രൂപയാണ് ചെലവ് വരുന്നത്. ഐറിസ് ബിൽഡേഴ്സ് & ഇന്റീരിയേഴ്സാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം 187 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും അതിൽ 137 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്തെ വീടുകൾ കൂടി ചേർത്ത് 155 വീടുകളുടെ നിർമ്മാണം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.

സമൂഹത്തിന്റെ ഉന്നമനത്തിനായ് എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് മുത്തൂറ്റ് ഗ്രൂപ്പെന്നും, ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നത് വഴി ആ കൂടുംബങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തിൽ തിരിച്ചുകൊണ്ടുവരാൻ കഴിയും എന്ന് വിശ്വസുക്കുന്നതായും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആർ ഹെഡ് ബാബു ജോൺ മലയിൽ, കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയ് അബ്രഹാം, സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ഡയറക്ടറുമായ ഷാജു ജേക്കബ്, വാർഡ് കൗൺസിലർ എ. എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP