Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയ്ബോയെ സ്റ്റാർട്ട്അപ്പ്ആക്സിലറേറ്റർ പരിപാടിയിലേക്ക് ചേർത്ത് എയർടെൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എയർടെൽ സ്റ്റാർട്ട്അപ്പ് ആക്സിലറേറ്റർ പരിപാടിയുടെ ഭാഗമായി ഭാരതി എയർടെൽ ടെക് സ്റ്റാർട്ട്അപ്പായ വയ്ബോയുടെ നിർണായക പങ്കാളിത്തം ഏറ്റെടുത്തു.

ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയ്ബോ വളരെ വേഗം വളരുന്ന എയർടെൽ സ്റ്റാർട്ട്അപ്പ് ആക്സിലറേറ്റർ പരിപാടിയുടെ ഭാഗമാകുന്ന അഞ്ചാമത്തെ സ്റ്റാർട്ട്അപ്പാണ്. സ്റ്റാർട്ട്അപ്പുകളുടെ സാധ്യതകൾ അൺലോക്ക് ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം..

ഐഡിസിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ പൊതു ക്ലൗഡ് സർവീസ് വിപണി 2024ൽ 7.1 ബില്ല്യൻ യുഎസ് ഡോളറാകും. ബിസിനസുകൾ ക്ലൗഡ് പ്ലാറ്റ്ഫോമുകളിലേക്ക് മാറി തുടങ്ങിയതോടെ ക്ലൗഡ് ടെലിഫോണിയുടെ വളർച്ചയിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.

ടെലിഫോണി വിഭാഗത്തിലെ സംരംഭങ്ങൾക്ക് ഏറ്റവും മികച്ച അനലിറ്റിക്സ് ടൂളുകളാണ് വയ്ബോ നിർമ്മിച്ചിരിക്കുന്നത്. എയർടെൽ ആക്സിലറേറ്റർ പരിപാടിയുടെ കീഴിൽ വയ്ബോയുടെ പരിഹാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. 2500 വലിയ സംരംഭങ്ങൾക്കും ലക്ഷക്കണക്കിന് ഉയർന്നു വരുന്ന ബിസിനസുകൾക്കും എയർടെൽ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിനായി എയർടെൽ ക്ലൗഡ് പോലെയുള്ള സംയോജിത ഉൽപ്പന്നങ്ങളുടെ ശ്രേണി തന്നെ ഉപയോഗിക്കുന്നു.

ബിസിനസുകൾ അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിലും സന്തോഷങ്ങളിലും ക്ലൗഡ് സാങ്കേതിക വിദ്യകൾ മാറ്റം വരുത്തുന്നുവെന്നും വയ്ബോയെ സ്റ്റാർട്ട്അപ്പ് ആക്സിലറേറ്റർ പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എയർടെല്ലിന്റെ ലോകോത്തര ക്ലൗഡ് സർവീസ് എക്കോസിസ്റ്റം അവരുടെ സാങ്കേതിക വിദ്യകൾ കൂടുതൽ ഉയരങ്ങളിലെത്തുന്നതിന് സഹായിക്കുമെന്നും ഭാരതി എയർടെൽ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ആദർശ് നായർ പറഞ്ഞു.

കോൾ ഇന്റലിജൻസ് ടൂളുകൾ സംരംഭങ്ങളിൽ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും മിക്കവാറും സംരംഭങ്ങൾക്ക് മാസന്തോറും ആയിരക്കണക്കിന് ഫോൺ കോളുകളാണ് വരുന്നതെന്നും എന്നാൽ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സോ ഓട്ടോമേഷനോ പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലെന്നും എയർടെലിന്റെ നിക്ഷേപത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇതിലൂടെ തങ്ങളുടെ സാങ്കേതിക വിദ്യ കൂടുതൽ സംരംഭങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വർധിക്കുമെന്നും വയ്ബോ സിഇഒ കൃഷ്ണൻ ആർ.വി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP