Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാന യാത്രാ പ്രതിസന്ധികൾ പരിഹരിക്കാനായി ബഹ്‌റൈൻ കേരളീയ സമാജം നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

ബബിൾ കരാർ നിലവിൽ വന്നിട്ടും നിലനിൽക്കുന്ന യാത്രാദുരിതങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ട് കേരള സർക്കാറിന് ബഹറൈൻ കേരളീയ സമാജം നിവേദനമയച്ചു. 

പ്രശ്‌ന പരിഹാരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കയച്ച നിവേദനത്തിന്റെ കോപ്പി താഴെ:

വിമാന യാത്രാ പ്രതിസന്ധികൾ പരിഹരിക്കാനായി ബഹ്‌റൈൻ കേരളീയ സമാജം സമർപ്പിക്കുന്ന നിവേദനം

കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ ഗൾഫിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള വിമാനയാത്രാ പ്രതിസന്ധി ബഹ്‌റൈൻ മലയാളികളുടെ മാതൃസംഘടന എന്ന നിലയിൽ സമാജത്തിന് കേരള സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ കഴിഞ്ഞിരുന്നു. അനുകൂലമായ പല സൗകര്യങ്ങളും ചെയ്ത് തന്നതിന് നന്ദി രേഖപ്പെടുത്തുന്നു.

ബദൽ സംവിധാനമായി നടത്തിയിരുന്ന ചാർട്ടേഡ് വിമാന സർവ്വീസുകൾ വഴി നാട്ടിലേക്ക് 3300 പേരേയും തിരിച്ച് ബഹറൈനിലേക്ക്, വിസ തീരുന്നവരും അടിയന്തിരമായി ജോലിയിൽ തിരിച്ച് പ്രവേശിക്കേണ്ടവരുമായ 1600 ഓളം വിദേശ മലയാളികളെ കൊണ്ടു വരാനും കഴിഞ്ഞിരുന്നു.
എന്നാൽ ബബിൾ കരാർ വന്നതോടെ ചാർട്ടേഡ് വിമാനങ്ങൾ സർവ്വീസ് നിറുത്തി വെക്കുന്നതായി എയർലൈൻ കമ്പനികൾ അറിയിച്ചിരുന്നു.

പകരം വന്ന കമേഴ്‌സൽ സർവ്വീസുകളിൽ യാത്രാ നിരക്ക് കുത്തനെ വർദ്ധിക്കുകയും ആവശ്യത്തിന് സീറ്റുകൾ ലഭ്യമല്ലാത്ത സ്ഥിതി വന്നിരിക്കുകയുമാണ്.

അടുത്ത ദിവസങ്ങളിൽ വിസ തിരാനിരിക്കുന്നവരും അടിയന്തിരമായി ജോലിക്ക് പ്രവേശിക്കേണ്ടവരുമായ നിരവധി ആളുകൾ നാട്ടിൽ കുടുങ്ങി കിടക്കുകയാണ്.
ഇത്തരം അടിയന്തിര പരിഗണനകൾ പരിഗണിച്ചാണ് സമാജം ചാർട്ടേഡ് വിമാന സർവ്വീസുകൾ നടത്തിയിരുന്നത്.

ബഹറൈനിലെ നോർക്ക ഓഫിസ് പ്രവർത്തിക്കുന്ന കേരളീയ സമാജം ഇത്തരം അടിയന്തിര പ്രാധാന്യമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചു വരവ് വിമാന കമ്പനികളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ സമഗ്രമായ ലിസ്റ്റ് നൽകാൻ സമാജം തയ്യാറാണ്.

വിസ തീരുന്നവരുടെയും ജോലി നഷ്ടപ്പെടുന്നവരുടെയും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട സാമ്പത്തികമായ ബെനിഫിറ്റുകളെ കൂടി വിമാന സർവ്വീസുകളുടെ അപര്യാപ്തത ബാധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP