Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാദേശിക ലോക്ക്ഡൗൺ ഒഴിവാക്കണം; താഴേത്തട്ടിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിമാർ സംസാരിക്കണം; കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി പ്രധാനമന്ത്രി മോദി

പ്രാദേശിക ലോക്ക്ഡൗൺ ഒഴിവാക്കണം; താഴേത്തട്ടിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിമാർ സംസാരിക്കണം; കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ പ്രാദേശിക ലോക്ക് ഡൗണുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ലോക്ക്ഡൗണുകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി മോദി നിർദ്ദേശം നൽകിയത്.

കോവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങൾ നൽകൽ എന്നിവയിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെർച്വൽ യോഗങ്ങൾ നടത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. നമുക്ക് എഴുന്നൂറിലധികം ജില്ലകളുണ്ട്. എന്നാൽ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിവരണ കണക്കുകൾ വെറും 60 ജില്ലകളിലായി ഏഴ് സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോൾ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളിൽ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങൾ ഗൗരവപരമായി കാണണമെന്നാണ് തന്റെ നിർദേശമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളിൽ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP