Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് നഗരത്തിന്റെ തെരുവ് സംഗീതവുമായി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

കോഴിക്കോട് നഗരത്തിന്റെ തെരുവ് സംഗീതവുമായി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് നഗരത്തിലെ തെരുവീഥികൾ സംഗീത സാന്ദ്രമാക്കുന്ന ബാബുശങ്കർ എന്ന കോഴിക്കോട്ടുകാരുടെ 'ബാബുഭായ്' സെപ്റ്റംബർ 25 വെള്ളിയാഴ്‌ച്ച ബഹ്റൈൻ സമയം വൈകീട്ട് 7 മണിക്ക് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഫേസ്‌ബുക്ക് പേജിൽ ലൈവ് ആയി പാടുകയാണ്.

മൂന്നര പതിറ്റാണ്ടിലേറെയായി ബാബുഭായിയുടെ പാട്ടു കുടുംബം കോഴിക്കോടിന്റെ സർഗ്ഗാഭിമാനമായി നഗരത്തിലെ വിവിധ ഇടങ്ങളിലായി പാടുന്നു.

റഫിയും, കിഷോർകുമാറും മുകേഷും, മന്നാഡെയും പാടിയ ഗാനങ്ങൾ കോഴിക്കോട് നഗരത്തിനായി പാടുന്നു.

തെരുവുപാട്ടിന്റെ പ്രവാസവുമായി പലയിടങ്ങളിൽ പാടിയലഞ്ഞ് ഒടുക്കം മാനവികതയുടെ മധുരം നിറയുന്ന കോഴിക്കോട് മിഠായി ത്തെരുവിന്റെ മടിത്തട്ടാണ് തന്റെയിടമെന്ന് കണ്ടെത്തിയാണ് ബാബുഭായ് കോഴിക്കോടിന്റെ സ്വന്തം പാട്ടുകാരനായി തീരുന്നത്.

ഹാർമോണിയത്തിൽ ഈണമിട്ട് ജീവിതസഖി ലതയും പാട്ടിൽ ഒപ്പം കൂടി മകൾ കൗസല്യയും വന്നുചേർന്നതോടെ ബാബുഭായിയുടെ കുടുംബം കോഴിക്കോടിന്റെ പാട്ടു കുടുംബമായി.

തീരാത്ത പാട്ടിന്റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാൻ ഉള്ളിൽ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നതായി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' വാർത്താകുറിപ്പിൽ അറിയിച്ചു.

Page Link :https://www.facebook.com/പവിഴദ്വീപിലെ-കോഴിക്കോട്ടുകാർ-114239193705961/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP