Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം പരിഹസിച്ചു തള്ളിയെങ്കിലും ചെന്നിത്തലയുടെ ആരോപണങ്ങൾ കൊള്ളുന്നത് കുറിക്കു തന്നെ; വിവാദ കൺസൽട്ടൻസികളെ കൈവിട്ടു സംസ്ഥാന സർക്കാർ; ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി കരാറിൽനിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി; കോവിഡ് വിവരശേഖരണത്തിൽ വിവാദത്തിലായ സ്പ്രിംക്‌ളറിന്റെ കരാറും നീട്ടില്ല; സർക്കാർ നീങ്ങുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തടിയൂരൽ ശ്രമങ്ങളിലേക്ക്

ആദ്യം പരിഹസിച്ചു തള്ളിയെങ്കിലും ചെന്നിത്തലയുടെ ആരോപണങ്ങൾ കൊള്ളുന്നത് കുറിക്കു തന്നെ; വിവാദ കൺസൽട്ടൻസികളെ കൈവിട്ടു സംസ്ഥാന സർക്കാർ; ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി കരാറിൽനിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി; കോവിഡ് വിവരശേഖരണത്തിൽ വിവാദത്തിലായ സ്പ്രിംക്‌ളറിന്റെ കരാറും നീട്ടില്ല; സർക്കാർ നീങ്ങുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തടിയൂരൽ ശ്രമങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടു വന്ന ഓരോ വിഷയങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം പരിഹസിച്ചു തള്ളുകയാണ് ഉണ്ടായത്. സൈബർ ഇടത്തിൽ ട്രോളുകളിലൂടെയും ആക്രമണങ്ങൾ തുടർന്നു. എന്നാൽ, ഈ വിവാദങ്ങൾ സർക്കാറിന്റെ കുറിക്കു തന്നെയാണ് കൊണ്ടത്. തുടക്കത്തിൽ തള്ളിപ്പറഞ്ഞ കാര്യങ്ങൾ സർക്കാറിന് തന്നെ തിരിച്ചടിയാകുന്ന ഘട്ടം വന്നതോടെ സർക്കാറും പിൻവലിയുകയാണ്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തടിയൂരൽ സമയങ്ങളിലേക്കാണ് സർക്കാർ ഇപ്പോൾ കടക്കുന്നത്. പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെയും സ്പ്രിൻക്ലറിനെുയം സർക്കാർ ഒഴിവാക്കുകയാണ് ഇപ്പോൾ.

ഇ-ബസ് നിർമ്മാണം ഉൾപ്പെടെയുള്ള ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി കരാറിൽനിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി. നിശ്ചയിച്ച സമയത്തിനുള്ളിൽ സാധ്യതാപഠന റിപ്പോർട്ട് നൽകാത്തതിനെത്തുടർന്നാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. മാർച്ച് 31-നകം റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇത് നൽകാത്തതിനെത്തുടർന്നാണ് പി.ഡബ്ല്യു.സി.യെ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, പ്രതിപക്ഷ ആരോപണം ശരിവെച്ചതുകൊണ്ടാണ് സർക്കാർ നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് സ്വിസ് കമ്പനിയായ ഹെസ്സുമായി ചേർന്ന് 3000 ഇലക്ട്രിക് ബസ് നിർമ്മിക്കുന്നതായിരുന്നു ഇ-മൊബിലിറ്റിയിലെ ഒരു പദ്ധതി. വിവിധ ജില്ലകളിൽ ലോജിസ്റ്റിക് പോർട്ടുകൾ നിർമ്മിക്കുന്നതാണ് മറ്റൊന്ന്.

ആഗോള ടെൻഡർ വിളിക്കാതെ ഹെസ്സുമായി ധാരണയിലെത്തിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മാത്രമല്ല, ഹെസ്സിനെ കണ്ടെത്തിയത് എങ്ങനെയാണെന്ന് ചീഫ് സെക്രട്ടറിയും സാധ്യതാപഠനം പോലും നടത്താതെ പദ്ധതി തീരുമാനിച്ചത് എങ്ങനെയാണെന്ന് ധനവകുപ്പും സംശയമുന്നയിച്ചിരുന്നു.

കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്പ്രിംക്‌ളറുമായുള്ള കരാർ കാലാവധി വ്യാഴാഴ്ച അവസാനിക്കും. കരാർ ഇനി നീട്ടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മാർച്ച് 25 മുതൽ ആറുമാസമോ അല്ലെങ്കിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയായിരുന്നു കാലാവധി. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള പർച്ചേസ് ഓർഡർ ഏപ്രിൽ രണ്ടിനാണ് സ്പ്രിംക്‌ളറിന് നൽകിയത്. കാലാവധിക്കുശേഷം ആവശ്യമെങ്കിൽ കക്ഷികളുടെ സമ്മതപ്രകാരം കരാർ പുതുക്കാമെന്നും കരാറിലുണ്ടായിരുന്നു.

വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്നും അവകാശവും ഉത്തരവാദിത്വവും സർക്കാരിനു തന്നെയായിരിക്കുമെന്നും കരാർ അവസാനിപ്പിക്കുന്ന മുറയ്ക്ക് വിവരങ്ങളെല്ലാം അവരിൽനിന്ന് ഒഴിവാക്കുകയും സർക്കാരിന് മാത്രമാവുകയും ചെയ്യുമെന്നും സ്പ്രിംക്‌ളർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശേഖരിച്ച വിവരങ്ങളെല്ലാം നശിപ്പിച്ചുവെന്ന് കമ്പനി സത്യവാങ്മൂലം നൽകിയത്.

അതേസമയം വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലൻസ് എസ്‌പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. അന്വേഷണത്തിന് അനുമതിനൽകുന്ന ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയിൽ കഴമ്പുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തും.

സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നായിരിക്കും പ്രധാനമായും പരിശോധിക്കുക. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിനു രൂപംനൽകും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. പദ്ധതിയുടെ കരാറിനായി സ്വപ്നാ സുരേഷ് അടക്കമുള്ളവർക്ക് കമ്മിഷൻ നൽകിയെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കു തുടക്കമായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യു.വി. ജോസിൽനിന്ന് ഇ.ഡി. മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതിനിടെ ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. യു.എ.ഇ. റെഡ്ക്രസന്റുമായി സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP