Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്ത് അസംബന്ധവും വിളിച്ചു പറയാൻ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയാറാകരുത്; നിങ്ങൾക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും; അതു മനസ്സിൽ വച്ചാൽ മതി; മാധ്യമ പ്രവർത്തകനു വേണ്ട സാധാരണ ഗുണം ആർജിക്കാൻ നോക്കൂ'; ഉത്തരം മുട്ടുമ്പോൾ മാധ്യമ പ്രവർത്തകർക്ക് നേരെ ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; ''പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം തിരിച്ചുവരുന്നെന്ന് സോഷ്യൽ മീഡിയ; 'കടക്കുപുറത്തിൽ' നിന്ന് പിണറായി മാധ്യമ പ്രവർത്തകർക്കുനേരെ കടന്നാക്രമണത്തിലേക്ക്

'എന്ത് അസംബന്ധവും വിളിച്ചു പറയാൻ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയാറാകരുത്; നിങ്ങൾക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും; അതു മനസ്സിൽ വച്ചാൽ മതി; മാധ്യമ പ്രവർത്തകനു വേണ്ട സാധാരണ ഗുണം ആർജിക്കാൻ നോക്കൂ'; ഉത്തരം മുട്ടുമ്പോൾ മാധ്യമ പ്രവർത്തകർക്ക് നേരെ ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; ''പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം തിരിച്ചുവരുന്നെന്ന് സോഷ്യൽ മീഡിയ; 'കടക്കുപുറത്തിൽ' നിന്ന് പിണറായി മാധ്യമ പ്രവർത്തകർക്കുനേരെ കടന്നാക്രമണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ സൗന്ദര്യം സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ആയതുകൊണ്ട് മാധ്യമങ്ങൾ ഉയർത്തുന്ന വിമർശനങ്ങളെ പോസറ്റീവായി എടുക്കയാണ് വികസിത രാജ്യങ്ങളിലെ ഭരണാധികാരികൾ സാധാരണ ചെയ്യാറുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെവരെ 'കോപ്പിയടിക്കാരൻ, സ്ത്രീലമ്പടൻ' എന്നീ പേരുകളിൽ വിശേഷിപ്പിച്ചിട്ടും ഭരണകൂടം മാധ്യമങ്ങളുടെ നേർക്ക് തിരിഞ്ഞിട്ടില്ല.

എന്നാൽ അഭിപ്രായ സ്വാതന്ത്രത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും അപ്പോത്തസല്സതന്മ്മാരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാധ്യമ പ്രവർത്തകരെ നേരിട്ട് കൈകാര്യം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സ്വർണ്ണക്കടത്തും, ലൈഫ് മിഷൻ പദ്ധതിയുമായി സർക്കാർ ആരോപങ്ങളിൽ മുങ്ങി നിൽക്കുന്നതിന്റെ ഈർഷ്യ മുഖ്യമന്ത്രി പലപ്പോഴും തീർക്കുന്നത് മാധ്യമ പ്രവർത്തകരുടെ മേക്കട്ടു കയറിയാണ്. എന്നിട്ടും ഒരു പ്രസ്താവന പോലും മുഖ്യമന്ത്രിക്കെതിരെ ഇറക്കാൻ പത്ര പ്രവർത്തക യൂണിയനും തയ്യാറാകുന്നില്ല.

അസാധാരണ അക്ഷോഭ്യാനായി കാണാറുള്ള പിണറായി ദീർഘനേരം മൗനം പാലിച്ച് ചോദ്യകർത്താവിനെ അവഗണിക്കുന്നതും, ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് വാർത്താ സമ്മേളനങ്ങളിലെ പതിവുകാഴ്ച. മാത്രമല്ല വാർത്താ ഉറവിടം പിആർഡിയൊക്കൊണ്ട് പരിശോധിക്കുന്നതടക്കമുള്ള സെൻസറിങ്ങും, സെക്രട്ടറിയേറ്റിലെ തീപിടുത്തം അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കാൻ പോകുന്നവെന്ന വാർത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാൻ പത്ര പ്രവർത്തക യൂണിയൻ ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം അനുകൂല നിലപാട് യൂണിയൻ എടുക്കുന്നതിന് തെളിവാണിതെന്ന വാദം പത്രക്കാർക്കിടയിലും സജീവമാണ്.

മാധ്യമ പ്രവർത്തകർ അവരുടെ ജോലിയുടെ ഭാഗമായി ചോദ്യങ്ങൾ ഉയർത്തുമ്പോൾ ക്ഷുഭിതനാവുന്ന രീതി മുഖ്യമന്ത്രി ഇന്നലെയും ആവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കുമെല്ലാമെതിരെ ആരോപണം ഉയരുന്ന ലൈഫ് പദ്ധതി ക്രമക്കേട് മുഖ്യമന്ത്രിക്കു കീഴിലെ വിജിലൻസ് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത് സിബിഐ അന്വേഷണം ഭയപ്പെട്ടിട്ടാണോ എന്ന ചോദ്യമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.''നിങ്ങളുടെയൊക്കെ മാനസികാവസ്ഥയുടെ തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നായിരുന്നു ഇതുവരെ പരാതി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഭയപ്പെട്ടിട്ടാണോ എന്നായി. മുഖ്യമന്ത്രി ഉൾപ്പെട്ടതല്ല വിജിലൻസ്. അതൊരു സ്വതന്ത്ര ഏജൻസിയാണ്. കേരളത്തിൽ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തിൽ ഇവിടെയുള്ള ഏജൻസി അന്വേഷിക്കുന്നതിൽ തെറ്റില്ല.''- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിനു ക്രമക്കേടിൽ പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ റിപ്പോർട്ടർക്കെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.''എന്ത് ആരോപണം. ആർക്കെതിരെ ആരോപണം. എന്ത് അസംബന്ധവും വിളിച്ചു പറയാൻ കഴിയുന്ന നാക്കുണ്ടെന്നു കരുതി എന്തും പറയാൻ തയാറാകരുത്. നിങ്ങൾക്കു വേറെ ഉദ്ദേശ്യം ഉണ്ടാവും. അതു മനസ്സിൽ വച്ചാൽ മതി. മാധ്യമ പ്രവർത്തകനു വേണ്ട സാധാരണ ഗുണം ആർജിക്കാൻ നോക്കൂ''- മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി ക്രമക്കേടിൽ ഇതുവരെ അന്വേഷണത്തിനു സർക്കാർ മടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അന്വേഷണം നടത്തില്ല എന്നു താൻ പറഞ്ഞിട്ടില്ലെന്നായി മുഖ്യമന്ത്രി. ''വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനെതിരായ പരാതികൾ ലൈഫ് പദ്ധതിക്കെതിരാക്കി മാറ്റാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ക്രമക്കേടു നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാവും. ആരോടൊക്കെ ചോദിക്കണമെന്ന് ഏജൻസി തീരുമാനിക്കട്ടെ''.വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനിയായ യുണിടാകിനെ തീരുമാനിച്ചതാരാണെന്നും അവരും ലൈഫ് മിഷനും തമ്മിൽ കരാറുണ്ടോയെന്നുമുള്ള ചോദ്യത്തിൽ നിന്നു മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ''അതൊക്കെ നേരത്തേ വ്യക്തമാക്കിയതാണ്. കൂടുതൽ പറയാനില്ല''- ഇതായിരുന്നു മറുപടി.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് പിണറായി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് കൃത്യമായി ഉത്തരം പറയാനും ആവുന്നില്ല. മറുപടി പലപ്പോഴും പൊട്ടിത്തെറിയാണ്. അല്ലെങ്കിൽ അവഗണയും. ജയ്ഹിന്ദ് ടീവിയെ പ്രമീളാ ഗോവിന്ദിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ ഇത്് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 17 സെക്കൻഡ് നീണ്ടു നിന്ന മൗനത്തിലൂടെയാണ് നേരത്തെ പ്രമീള ചോദ്യത്തെ പിണറായി നേരിട്ടത്. മറ്റു പല മാധ്യമ പ്രവർത്തകരും സമാനമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.

ധാർഷ്ട്യം കാർക്കശ്യം എന്നിവയിലൂടെ വേറിട്ട ഒരു ഇമേജ് ഉണ്ടാക്കിയെടുക്കയാണ് പിണറായി വിജയൻ ചെയ്തത്. എക്കാലവും മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സൗഹാർദപരമായിരുന്നില്ല. 'കടക്കുപുറത്ത്' എന്ന് അലറിക്കൊണ്ട് മാധ്യമ പ്രവർത്തകരെ പുറത്താക്കിയത് നേരത്തെ വൻ വിവാദമാണ് ഉണ്ടാക്കിയത്. സിപിഎമ്മിലെ പല പ്രമുഖ നേതാക്കൾക്കും ഈ ശൈലിക്കെതിരെ കടുത്ത എതിർപ്പ് ഉണ്ടെങ്കിലും തിരുവായ്ക്ക് എതിർവായില്ലെന്ന മട്ടിൽ അവർ സഹിക്കയാണ്.

ഇടതുപക്ഷത്തിന് മുൻ തൂക്കമുള്ള പത്രപ്രവർത്തന യൂണിയാനാവട്ടെ നട്ടെല്ലില്ലാത്ത നിലപാടണ് സർക്കാർ സ്പോൺസേഡ് മാധ്യമ വേട്ടകൾക്കെതിരെ നടത്താറുള്ളത്. പക്ഷേ പിണറായിയുടെ മാധ്യമ സ്വതന്ത്ര്യ നിഷേധത്തിനെതിരെ വൻ അടി കിട്ടുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്. ഹിറ്റ്ലർക്ക് തുല്യനായിപ്പോലും അവിടെ പിണറായി വിമർശിക്കപ്പെടുന്നു. 'പരനാറി, നികൃഷ്ടജീവി, കുലംകുത്തി' കാലം കേരളത്തിൽ തിരിച്ചുവരികയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP