Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീരിൽ ബിജെപി നേതാക്കളെ കൊല്ലുന്നത് പതിവാക്കിയ ഭീകരർ മറ്റുള്ളവരെയും ലക്ഷ്യമിടുന്നു; ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവച്ചു കൊന്നു; കൊലപ്പെടുത്തിയത് പൊലീസിനെ അറിയിക്കാതെയാണ് കുടുംബ വീട്ടിലേക്ക് പോയ വേളയിൽ; ഭൂപീന്ദർ സിങ്ങ് പി ഡിപി പിന്തുണയുള്ള സ്വതന്ത്രൻ; കേന്ദ്ര സർക്കാറുമായി അടുപ്പമുള്ളവരെ ഭീകരർ നോട്ടമിടുമ്പോൾ ബിജെപി അംഗത്വം കൂട്ടത്തോടെ ഉപേക്ഷിച്ചു നേതാക്കൾ

കാശ്മീരിൽ ബിജെപി നേതാക്കളെ കൊല്ലുന്നത് പതിവാക്കിയ ഭീകരർ മറ്റുള്ളവരെയും ലക്ഷ്യമിടുന്നു; ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവച്ചു കൊന്നു; കൊലപ്പെടുത്തിയത് പൊലീസിനെ അറിയിക്കാതെയാണ് കുടുംബ വീട്ടിലേക്ക് പോയ വേളയിൽ; ഭൂപീന്ദർ സിങ്ങ് പി ഡിപി പിന്തുണയുള്ള സ്വതന്ത്രൻ; കേന്ദ്ര സർക്കാറുമായി അടുപ്പമുള്ളവരെ ഭീകരർ നോട്ടമിടുമ്പോൾ ബിജെപി അംഗത്വം കൂട്ടത്തോടെ ഉപേക്ഷിച്ചു നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ്ങിനെ ഭീകരർ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് അദ്ദേഹം വെടിയേറ്റു മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 7.45 -നാണ് ആക്രമണമുണ്ടായത്. അദ്ദേഹം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

അദ്ദേഹത്തിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ഗാർഡുകളെ ഖാഗ് പൊലീസ് സ്റ്റേഷനിൽ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എന്നാൽ, പൊലീസിനെ അറിയിക്കാതെയാണ് അദ്ദേഹം കുടുംബ വീട്ടിലേക്ക് പോയതെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ശ്രീനഗറിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

മെഹബൂബ മുഫ്തിയുടെ പിഡിപിയുടെ പിന്തുണയുള്ള സ്വതന്ത്രനായിരുന്നു ഭൂപീന്ദർ എന്നാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ടു ചെയ്യുന്നത്. ഭൂപീന്ദറിന്റെ കൊലപാതകത്തെ ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കൾ അപലപിച്ചു. അടുത്തിടെ കാശ്മീരിൽ ബിജെപി നേതാക്കലെ ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണം പതിവായിരിക്കയാണ്. അടുത്തിടെ ആറ് പ്രാദേശിക നേതാക്കൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ അഞ്ചു പേരും കൊല്ലപ്പെടുകയും ചെയ്തതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കൾക്ക് നേരെ ആക്രമണ പരമ്പര നടക്കുന്നത്.

ജൂലൈ എട്ടിന് ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരിയാണ് ആദ്യം കൊല്ലപ്പെട്ടത്. അന്നുതന്നെ വസീം ബാരിയുടെ സഹോദരൻ ഉമർ ശൈഖും പിതാവ് ബഷീർ ശൈഖും അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഇവരും ബിജെപി പ്രവർത്തകരായിരുന്നു. ഓഗസ്റ്റ് നാലിന് ആരിഫ് അഹമ്മദ് എന്ന സൗത്ത് കാശ്മീരിലുള്ള ബിജെപി പഞ്ചായത്ത് അംഗത്തിന് വെടിയേറ്റു. നിലവിൽ അതീവ ഗുരതരാവസ്ഥയിൽ തുടരുകയാണ് ഇയാൾ. ഓഗസ്റ്റ് ആറിന് ബിജെപി നേതാവും സർപഞ്ചുമായ സജ്ജാദ് ഖാണ്ഡെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഒമ്പതിനാണ് ബിജെപി ഒബിസി മോർച്ച നേതാവായ അബ്ദുൾ ഹമീദ് നജർ കൊല്ലപ്പെടുന്നത്.

അതേസമയം, സുരക്ഷാ പാളിച്ചകളെ ചൊല്ലി ബിജെപി പ്രാദേശിക തലങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പല നേതാക്കളും സുരക്ഷ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുമുണ്ട്. ബുദ്ഗാം സ്വദേശിയായ അബ്ദുൽ ഹമീദ് നജർ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തി.

ജില്ലാ ആസ്ഥാനങ്ങളിൽ അറുപതോളം പേരെ ഉൾക്കൊള്ളുന്ന സുരക്ഷിത താമസ കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നാണ് ബിജെപി വാക്താവ് അൽതാഫ് ഠാക്കൂർ ആവശ്യപ്പെട്ടത്. സുരക്ഷാ രംഗത്ത് സർക്കാരിന്റെ അഭാവം പ്രകടമാണ്. ഭീഷണി നേരിടുന്നവർക്ക് സുരക്ഷ നൽകണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി നേതാവായ സോഫി യൂസഫ് പറഞ്ഞു. ആക്രമണങ്ങൾ തുടർക്കഥയായതോടെ പാർട്ടി പ്രവർത്തകരും, തദ്ദേശീയ നേതാക്കളും ആശങ്കയിലാണ്. അവരിൽ ചിലർ രാജിവച്ചതായി റിപ്പോർട്ടുണ്ട്. അബ്ദുൽ ഹമീദ് നജറിനെ തീവ്രവാദികൾ വെടിവച്ചതിന് മണിക്കൂറുകൾക്ക് ശേഷം ജമ്മു കാശ്മീരിലെ നാല് ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവച്ചവരിൽ പാർട്ടി ജനറൽ സെക്രട്ടറി ബുഡ്ഗാമും ജനറൽ സെക്രട്ടറി എം എം മോർച്ച ബുഡ്ഗാമും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP