Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിൽ പ്രവേശിപ്പിച്ച് അൽപ്പനേരം കഴിഞ്ഞതോടെ ശരീരത്തിൽനിന്ന് തൊലി ഉരിയാൻ തുടങ്ങി; നോക്കി നിൽക്കേ തൊലി മുഴുവൻ നഷ്ടമായി അവൾ പ്രേതം പോലെ ഭയം ജനിപ്പിക്കുന്ന ഒരു രൂപമായി; കാഴ്ച നഷ്ടപ്പെടുമെന്നും ഡോക്ടർമാർ ഭയന്നു; ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന സ്റ്റീവൻ ജോൺസൺ സിൻഡ്രോം ഒടുവിൽ ഭേദമായി; മഹാമാരിക്കാലത്തുകൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ഒരു ആശ്വാസ വാർത്ത

ആശുപത്രിയിൽ പ്രവേശിപ്പിച്ച് അൽപ്പനേരം കഴിഞ്ഞതോടെ ശരീരത്തിൽനിന്ന് തൊലി ഉരിയാൻ തുടങ്ങി; നോക്കി നിൽക്കേ തൊലി മുഴുവൻ നഷ്ടമായി അവൾ പ്രേതം പോലെ ഭയം ജനിപ്പിക്കുന്ന ഒരു രൂപമായി; കാഴ്ച നഷ്ടപ്പെടുമെന്നും ഡോക്ടർമാർ ഭയന്നു; ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന സ്റ്റീവൻ ജോൺസൺ സിൻഡ്രോം ഒടുവിൽ ഭേദമായി; മഹാമാരിക്കാലത്തുകൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ഒരു ആശ്വാസ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയോട് ലോകം പൊരുതുന്നതിനിടെ കൊച്ചിയിൽനിന്ന് വീണ്ടുമൊരു സന്തോഷവാർത്ത. അപർവങ്ങളിൽ അപൂർവമായ വെറും ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന സ്റ്റീവൻ ജോൺസൺ സിൻഡ്രോം എന്ന ദേഹത്തുനിന്ന് തൊലി ഉരിഞ്ഞുപോകുന്ന രോഗം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്ന് പൂർണ്ണമായും ചികിൽസിച്ച് ഭേദമാക്കിയിരിക്കയാണ്.

ഏഴുവർഷംമുമ്പ് കല്യാണം കഴിഞ്ഞു വിദേശത്തുപോയ യുവതിയാണ് അപൂർവ രോഗത്തിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നും ഡോക്ടർമാർ ഭയന്നിരുന്നു. പക്ഷേ, ഇപ്പോൾ അവൾ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കയാണ്.

വിവാഹം കഴിഞ്ഞ് വിദേശത്തുപോയ അനാമിക കുറച്ചുകാലംമുമ്പാണ് തിരിച്ചെത്തിയത്. കഴിഞ്ഞ 27-ന് അനാമികയുടെ ദേഹത്ത് ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. രണ്ടുദിവസം കഴിഞ്ഞപ്പോൾ കുമിളകൾക്ക് അസഹ്യമായ വേദനയായതോടെ ചികിത്സതേടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അല്പനേരം കഴിഞ്ഞതോടെ ശരീരത്തിൽനിന്ന് തൊലി ഉരിയാൻ തുടങ്ങി. നോക്കിനിൽക്കേ തൊലി മുഴുവൻ ഉരിഞ്ഞ് പ്രേതംപോലെ അനാമിക ഭയംജനിപ്പിക്കുന്ന ഒരു രൂപമായി.

മെഡിക്കൽ ട്രസ്റ്റിലെ ഒഫ്താൽമോളജി തലവൻ ഡോ. സോണി ജോർജും ത്വഗ്രോഗവിദഗ്ധ ഡോ. പി. ജയശ്രീയും ഡോ. എബിൻ ജെ. കുളങ്ങരയും ചേർന്നാണ് ചികിത്സിച്ചത്.''സ്റ്റീവൻ ജോൺസൺ സിൻഡ്രോം അല്ലെങ്കിൽ ടോക്‌സിക് എപ്പിഡെർമൽ നെക്രോലൈസിസോ ആകാം അനാമികയ്ക്കു ബാധിച്ചതെന്നു ഞങ്ങൾ മനസ്സിലാക്കി. ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ഈ രോഗത്തിനു ചികിത്സ തുടങ്ങുമ്പോൾ ഒരുപാട് വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നു. കണ്ണുനീർ മുഴുവൻ ഇല്ലാതായി കാഴ്ച നഷ്ടമാകുമെന്ന അവസ്ഥയായിരുന്നു ഏറ്റവും പ്രധാനം. അണുബാധയ്ക്കുള്ള സാധ്യത കൂടിയതു മറ്റൊരു പ്രശ്നം.''- ഡോക്ടർമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞ്.

അത്യപൂർവമായൊരു ചികിത്സയാണ് ഇതിനായി ഡോക്ടർമാർ നിശ്ചയിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞിനെ പൊതിയുന്ന ബലൂൺപോലെയുള്ള ഭാഗത്തെ നേരിയ ആവരണമായിരുന്നു ചികിത്സയുടെ പ്രധാന മരുന്ന്. ആമ്‌നിയോട്ടിക് മെംബ്രയ്ൻ എന്ന ഈ ആവരണംകൊണ്ടുള്ള ചികിത്സയ്ക്കൊപ്പം അണുബാധ ഇല്ലാതാകാനുള്ള മറ്റു മരുന്നുകളും നൽകി. മൂന്നാഴ്ചനീണ്ട ചികിത്സയ്ക്കൊടുവിൽ അദ്ഭുതകരമായി ശരീരത്തിൽ പതിയെ തൊലി വന്നുതുടങ്ങി. വീണ്ടും അവൾ പഴയ നിലയിലായി.

കുമിളകൾവന്ന് ശരീരത്തിലെ തൊലി ഉരിഞ്ഞുപോകുന്ന അസുഖം. പത്തുശതമാനംവരെ തൊലി ഉരിഞ്ഞുപോകാം. ടോക്‌സിക് എപ്പിഡെർമൽ നെക്രോലൈസിസ് ആണെങ്കിൽ മുപ്പത് ശതമാനംവരെ തൊലിപോകും. സ്ത്രീകളെയാണ് ഈ അസുഖങ്ങൾ കൂടുതലായി ബാധിക്കാറ്. കുട്ടികളും 30 വയസ്സിൽ താഴെയുള്ളവരുമാണ് പ്രധാന ഇരകൾ. ചില മരുന്നുകളുടെ അലർജിയും അണുബാധയും രോഗകാരണമാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP