Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട നിയമനത്തിന് വഴിയൊരുക്കി; മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർക്ക് ലഘുശിക്ഷ മാത്രം

ഇരട്ട നിയമനത്തിന് വഴിയൊരുക്കി; മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർക്ക് ലഘുശിക്ഷ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസിയിൽ താൽകാലിക ജോലി ചെയ്തിരുന്ന ആളെ ആ ജോലി വിടാതെ തന്നെ സ്വന്തം വകുപ്പിൽ നിയമിച്ച് ക്രമക്കേട് നടത്തിയ മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർക്ക് ലഘുശിക്ഷ മാത്രം. കെ.എസ്.ആർ.ടി.സി.യിൽ എം പാനൽ കണ്ടക്ടറായിരുന്ന വ്യക്തിയെ സംസ്ഥാന വെറ്ററിനറി കൗൺസിലിൽ ഡ്രൈവറായി നിയമിച്ചാണ് ഇദ്ദേഹം ക്രമക്കേട് നടത്തിയത്. ഡയറക്ടറാകുംമുമ്പ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രാർ ആയിരിക്കെയാണ് ഇദ്ദേഹം ക്രമക്കേട് നടത്തിയത്.

ശിക്ഷയായി മാസം 500 രൂപ പ്രകാരം രണ്ട് വർഷത്തേക്ക് മുൻ ഡയറക്ടറുടെ പെൻഷനിൽനിന്ന് പിടിക്കാനാണ് തീരുമാനം. എല്ലാ അച്ചടക്ക നടപടികളും ഇതിൽ അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഒരേസമയം ഈ വ്യക്തി രണ്ട് സ്ഥാപനത്തിലും ഹാജർ ബുക്കിൽ ഒപ്പിട്ടതായി വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തി. 10 വർഷം കൗൺസിലിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്‌തെന്ന് കാണിച്ച് കൗൺസിലിൽ സ്ഥിരനിയമനം നൽകുകയായിരുന്നു. ഇതിൽ അഞ്ച് വർഷം ഇദ്ദേഹം കെ.എസ്.ആർ.ടി.സി.യിലും ജോലി നോക്കിയിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. നടപടി തെറ്റായിരുന്നുവെന്ന് റിപ്പോർട്ട് നൽകി.

മൃഗസംരക്ഷണവകുപ്പ് അഡീഷണൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലും ആരോപണം ശരിവെച്ചു. രജിസ്ട്രാറുടെ അന്യായ ഇടപെടലാണ് ഇതിലും കണ്ടെത്തിയത്. ഇരട്ടവേതനം നേടിയ കാലത്ത് ഡ്രൈവർ വെറ്ററിനറി കൗൺസിലിൽനിന്ന് കൈപ്പറ്റിയ ശമ്പളം പോലും വരില്ല മേധാവിക്ക് ലഭിച്ച പിഴശിക്ഷയുടെ തുക. രണ്ട് വർഷം കൊണ്ട് 12,000 രൂപ മാത്രമാണ് അദ്ദേഹത്തിൽനിന്ന് ഈടാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP