Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിൽ ബോധമില്ലാതെ കിടന്ന യുവാവിന് കോവിഡ്; രക്ഷകരായ പൊലീസുകാരനും മറ്റൊരു യുവാവും ക്വാറന്റൈനിൽ

കാറിൽ ബോധമില്ലാതെ കിടന്ന യുവാവിന് കോവിഡ്; രക്ഷകരായ പൊലീസുകാരനും മറ്റൊരു യുവാവും ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ

പറപ്പൂർ: വീട്ടിലേക്ക് പോകുന്നവഴി കാറിൽ ബോധരഹിതനായിക്കിടന്ന യുവാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യുവാവിനെ രക്ഷിച്ചവർ ക്വാറന്റൈനിൽ പോയി. വേങ്ങര പറപ്പൂർ കുറ്റിത്തറമ്മലിൽ തിങ്കളാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. വേങ്ങരയിൽനിന്ന് ഒതുക്കുങ്ങലിലേക്ക് മാതാവുമൊത്ത് കാറോടിച്ചുവരികയായിരുന്ന യുവാവിന് കുറ്റിത്തറമ്മൽ പെട്രോൾപമ്പിന് സമീപംവച്ചാണ് തലവേദന അനുഭവപ്പെട്ടത്. കാർ ഒതുക്കിനിർത്തിയ ഉടനെ യുവാവ് ബോധരഹിതനായി.

മാതാവ് സഹായത്തിനായി നിലവിളിച്ചു. ആളുകൾ ചുറ്റും ഓടിക്കൂടി. എന്നാൽ കോവിഡ് കാലമായതിനാൽ ആരും ഇടപെട്ടില്ല. ഈ സമയത്താണ് വേങ്ങര പൊലീസ്സ്റ്റേഷനിലെ സി.പി.ഒ. അനീസ് കോട്ടയ്ക്കൽഭാഗത്ത് ഒരു സമൻസ് നൽകി മടങ്ങിവരുന്നത്. ആൾക്കൂട്ടംകണ്ട് അടുത്തുചെന്ന അനീസും കുറ്റിത്തറമ്മൽ വള്ളിൽ ബാസിൽ മുഹമ്മദും (മുത്തു)ചേർന്ന് ചെറുപ്പക്കാരനെ താങ്ങിയെടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ചൊവ്വാഴ്ച യുവാവിന്റെ കോവിഡ് പരിശോധനാഫലം വന്നപ്പോൾ പോസിറ്റീവായിരുന്നു. മാത്രമല്ല രൂക്ഷമായ കോവിഡ് ബാധയാലാണ് ഇയാൾ ബോധരഹിതനായതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. വേഗത്തിൽ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവന് അപകടമില്ലാതായതെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP