Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി; 1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് വേണ്ട; 6000 ചതുരശ്രമീറ്റർ വരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും; ആശുപത്രിക്കും എട്ട് മീറ്റർ റോഡ് മതി; കെട്ടിട നിർമ്മാണച്ചട്ടം ഭേദഗതി ചെയ്തു വീണ്ടും പിണറായി സർക്കാർ

ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി; 1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് വേണ്ട; 6000 ചതുരശ്രമീറ്റർ വരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും; ആശുപത്രിക്കും എട്ട് മീറ്റർ റോഡ് മതി; കെട്ടിട നിർമ്മാണച്ചട്ടം ഭേദഗതി ചെയ്തു വീണ്ടും പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിർമ്മാണച്ചട്ടം ഭേദഗതിചെയ്തു. അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമ്മിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും ഇനി മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019-ലെ കെട്ടിട നിർമ്മാണച്ചട്ട ഭേദഗതിക്കെതിരേ പരാതി ഉയർന്നതിനാലാണ് വീണ്ടും ഭേദഗതി.

കെട്ടിടനിർമ്മാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതായി പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999-ലെ പഴയ ചട്ടത്തിൽ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് റിയൽ എസ്റ്റേറ്റുകാരുടെ പരാതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. ഇതിനൊപ്പം വൻകിടക്കാർക്കും നിരവധി ഇളവുകൾ നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ റിയിൽ എസ്റ്റേറ്റുകാരെ കൂടെ നിർത്താനുള്ള സാധ്യതയാണ് ഇതിലൂടെ സർക്കാർ ഒരുക്കുന്നത്.

150 ചതുരശ്രമീറ്ററോ എട്ട് സെന്റ് സ്ഥലമോ ഉള്ള കെട്ടിടത്തിനൊപ്പം ഒരു മഴവെള്ളസംഭരണി വേണമെന്ന ചട്ടം ഏറെ പ്രതിഷേധത്തിന് ഇടനൽകിയിരുന്നുു. ഭേദഗതി വന്നതോടെ എത്രചെറിയ വീടുണ്ടാക്കിയാലും മഴവെള്ളസംഭരണി ആവശ്യമാണെന്ന സ്ഥിതി വന്നു. ചെറിയ സ്ഥലത്ത് ഇത്തരം ഒരുനിർമ്മാണം നടത്തിയാൽ മഴവെള്ളസംഭരണിയും സെപ്റ്റിക് ടാങ്കും മലിനജലം സംഭരിക്കുന്നതിനുള്ള ടാങ്കും ഒക്കെയായി മുറ്റംനിറയെ കുഴിയാകും.

ഈ സാഹചര്യത്തിലാണ് ചട്ടം മാറ്റുന്നത്. ഇതോടെ ചെറിയ വീടുകൾക്ക് മഴ വെള്ള സംഭരണി വേണ്ടെന്ന സ്ഥിതി വരും. ഒരുതലത്തിലുള്ള ചർച്ചപോലുമില്ലാതെയാണ് കെട്ടിടനിർമ്മാണച്ചട്ടം നേരത്തെ പരിഷ്‌കരിച്ചത്. 1972-ൽ തയ്യാറാക്കിയ മാസ്റ്റർപ്ലാനാണ് പലയിടത്തും നിലവിലുള്ളത്. കാലികമായ മാസ്റ്റർപ്ലാൻപോലുമില്ലാതെ ഇത്തരം ചട്ടങ്ങൾ എങ്ങനെയാണ് നടപ്പാക്കുകയെന്ന ചോദ്യം പല കോണിൽ നിന്നും ഉയർന്നു. ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്യുന്നത്.

1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് ആവശ്യമില്ല. 'സുഭിക്ഷ' പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നൽകിയത്. കെട്ടിടനിർമ്മാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തിൽ നിഷ്‌കർഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നൽകി കെട്ടിടം നിർമ്മിക്കാം.

വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായസ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റർവരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും.

18,000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് എട്ടുമീറ്റർ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് മതിയാകും. 10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ബിൽഡ്അപ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്‌ളോർ ഏരിയ കണക്കാക്കിയിരുന്നതും പിൻവലിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP