Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാർക്ക് അടക്കം മുപ്പതിലേറെ പേർക്ക് കോവിഡ്; നിശ്ചയിച്ചതിലും എട്ട് ദിവസം മുൻപേ പിരിഞ്ഞ് പാർലമെന്റിന്റെ മഴക്കാല സമ്മേളനം

മന്ത്രിമാർക്ക് അടക്കം മുപ്പതിലേറെ പേർക്ക് കോവിഡ്; നിശ്ചയിച്ചതിലും എട്ട് ദിവസം മുൻപേ പിരിഞ്ഞ് പാർലമെന്റിന്റെ മഴക്കാല സമ്മേളനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മന്ത്രിമാർക്ക് അടക്കം മുപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാർലമെന്റിന്റെ മഴക്കാല സമ്മേളനം നിശ്ചയിച്ചതിലും എട്ട് ദിവസം മുൻപേ പിരിഞ്ഞു. ഒക്ടോബർ ഒന്ന് വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ പാർലമെന്റിലെ കോവിഡ് ബാധ രൂക്ഷമായതിനാൽ സഭകൾ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അവസാന രണ്ട് ദിവസങ്ങൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ സർക്കാർ ഒട്ടേറെ ബില്ലുകൾ പാസാക്കുകയും ചെയ്തു.

വിവാദമായ കർഷക ബില്ലുകൾ, 3 തൊഴിൽ ചട്ടങ്ങൾ, ഉപധനാഭ്യർഥനകൾ എന്നിവയടക്കം 25ലേറെ ബില്ലുകളാണു പാർലമെന്റ് പാസാക്കിയത്. ആറ് ബില്ലുകൾ അവതരിപ്പിച്ചു. അവസാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു സഭകളിലും എത്തിയിരുന്നു. രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്ക്കു ശേഷവുമാണു ചേർന്നിരുന്നത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി ഡപ്യൂട്ടി ചെയർമാനെതിരെ അവിശ്വാസ പ്രമേയവും ഇത്തവണ വന്നു.14 ദിവസം മുൻപു നൽകിയില്ലെന്ന കാരണത്താൽ അതു തള്ളി.

കോവിഡ്കാല പ്രതിസന്ധിയിലും തങ്ങളുടെ കർത്തവ്യം നിർവഹിക്കാനെത്തിയ അംഗങ്ങളെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയും രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവും അഭിനന്ദിച്ചു. ഇരുസഭകളിലെയും പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്ലക്കാർഡുകളുമായി പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിൽ നിന്നുള്ള എംപിമാർ ഗാന്ധിപ്രതിമയ്ക്കു മുൻപിൽ പ്രത്യേകം ധർണ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP