Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൃഷി സംരക്ഷിക്കാൻ താമസിച്ച ഷെഡ് കാട്ടാനക്കൂട്ടം തകർത്തെറിഞ്ഞു; കട്ടിലിനടിയിലൊളിച്ച കർഷകന് ജീവിൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

കൃഷി സംരക്ഷിക്കാൻ താമസിച്ച ഷെഡ് കാട്ടാനക്കൂട്ടം തകർത്തെറിഞ്ഞു; കട്ടിലിനടിയിലൊളിച്ച കർഷകന് ജീവിൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

സ്വന്തം ലേഖകൻ

മൂന്നാർ: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കട്ടിലിനടിയിൽ ഒളിച്ച കർഷകന് ജീവൻ തിരികെ കിട്ടി. കൃഷി സ്ഥലം സംരക്ഷിക്കാൻ വേണ്ടി രാത്രി വീട്ടിൽ നിന്നും അകലെയുള്ള ഷെഡിൽ കഴിഞ്ഞിരുന്ന ജയിംസ് (46) എന്ന കർഷകനാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വട്ടവട പഞ്ചായത്തിന്റെ അതിർത്തിയിലെ പഴത്തോട്ടം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ജയിംസിനെ കാട്ടാനക്കൂട്ടം ആക്രമിച്ചത്.

വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്തെ ഷെഡിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ കാവലിരിക്കുകയായിരുന്നു ജയിംസ്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും മൃഗങ്ങളെ ഓടിക്കാനാണ് കാവലിരിപ്പ്. എന്നാൽ ചൊവ്വാഴ്ച രാത്രി ജയിംസ് കഴിഞ്ഞ ഷെഡ് കാട്ടാന കൂട്ടം തകർത്തെറിയുകയായിരുന്നു. പതിവുപോലെ ജയിംസ് തിരിച്ചുവരാതിരുന്നതോടെ പുലർച്ചെ അയൽവാസികളെയും കൂട്ടി ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിൽ എത്തിയപ്പോഴാണ് തകർന്നുകിടക്കുന്ന ഷെഡും കാട്ടാനകളെയും കണ്ടത്.

എല്ലാവരും ചേർന്ന് ശബ്ദം ഉണ്ടാക്കി ആനകളെ അകറ്റി. അടുത്തു ചെല്ലുമ്പോൾ വാരിയെല്ലുകൾക്കും നട്ടെല്ലിനും പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ജയിംസ്. കട്ടിലിന്റെ അടിയിൽ നിന്ന് ജയിംസിനെ പുറത്തെടുത്ത് വട്ടവട പിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാർ ടാറ്റാ ആശുപത്രിയിലേക്കു മാറ്റി. ' രാത്രി വൈകിയിട്ടും മൃഗങ്ങളുടെ ശല്യമൊന്നും ഉണ്ടായില്ല. കട്ടിലിൽ ഉറങ്ങാൻ കിടന്നു. രാത്രി രണ്ടിന് വലിയ ശബ്ദത്തോടെ ഷെഡിന്റെ മേൽക്കൂര ദേഹത്തേക്കു വീണു. ചുറ്റും കാണുന്നത് കാട്ടാനകളെയാണ്. ആറെണ്ണം കൺമുന്നിൽ വന്നുനിന്ന് ചിന്നം വിളിച്ചു. ഓടാൻ നോക്കിയെങ്കിലും ഓവർകോട്ടിന്റെ പിറകിൽ ആരോ പിടിച്ചു വലിക്കുന്നതുപോലെ തോന്നി. ആന കൊമ്പുകൊണ്ടു കോർത്തെടുത്തു എന്നാണു കരുതിയത്. കോട്ട് ഊരിയെറിഞ്ഞ് ഒറ്റമറിച്ചിലിൽ കട്ടിലിന്റെ അടിയിലേക്ക് ഊർന്നുകയറി. ഒരു മണിക്കൂറോളം ആനകൾ എന്റെ ചുറ്റും നടക്കുന്നത് ഓർമയുണ്ട്. പിന്നീട് ഒന്നും ഓർമയില്ല.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP