Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊൽക്കത്തയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ച മുംബൈ ഇന്ത്യൻസിന് ഐപിഎല്ലിൽ 49 റൺസിന്റെ കന്നി വിജയം; നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് മുംബൈയുടെ ബോളർമാർ: മത്സരത്തിൽ ഒരിടത്തും ഫോം കണ്ടെത്താനാവാത്ത നൈറ്റ് റൈഡേഴ്‌സിനെ തൂത്തുവാരി ചെന്നൈയോട് തോറ്റ ക്ഷീണം തീർത്ത് മുംബൈ ഇന്ത്യൻസ്

കൊൽക്കത്തയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ച മുംബൈ ഇന്ത്യൻസിന് ഐപിഎല്ലിൽ 49 റൺസിന്റെ കന്നി വിജയം; നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് മുംബൈയുടെ ബോളർമാർ: മത്സരത്തിൽ ഒരിടത്തും ഫോം കണ്ടെത്താനാവാത്ത നൈറ്റ് റൈഡേഴ്‌സിനെ തൂത്തുവാരി ചെന്നൈയോട് തോറ്റ ക്ഷീണം തീർത്ത് മുംബൈ ഇന്ത്യൻസ്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മേൽ ആധിപത്യം കുറിച്ച മുംബൈ ഇന്ത്യൻസിന് 49 റൺസിന്റെ തിളക്കമാർന്ന വിജയം. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 20 ഓവറിൽ 146 റൺസുമായി ആൾ ഔട്ട് ആവുകയായിരുന്നു. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്നാൽ ടീമെലെ ഒരു അംഗത്തിനും മി്കച്ച ഫോം കണ്ടെത്താനായില്ല. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് ഐപിെല്ലിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

രോഹിത് ശർമയുടെ അർധസെഞ്ചുറിക്കരുത്തിലാണ് മുംബൈ 2020 ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ മത്സരത്തിൽ 33 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോക്കിന് രണ്ടാം മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ഓവറിൽ ഒരു റൺസുമായി ഡികോക് ഗാലറിയിലേക്ക് മടങ്ങി. പതിയെ താളം കണ്ടെത്തുന്ന പതിവ് രീതി ആവർത്തിച്ച രോഹിത് സിക്‌സുകൾ പറത്തിത്തുടങ്ങിയതോടെ മുംബൈയുടെ ആശങ്കയൊഴിഞ്ഞു. മറുവശത്ത് ആറ് ഫോറും ഒരു സിക്‌സും നേടി സൂര്യകുമാർ യാദവും കളം നിറഞ്ഞു. ഇതോടെ 5.1 ഓവറിൽ മുംബൈ 50 റൺസ് പിന്നിട്ടു..

അർധ സെഞ്ചുറിക്കു തൊട്ടുമുൻപ് (47 റൺസ്) സൂര്യകുമാർ യാദവ് റൺഔട്ടായി. 28 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്ത സൂര്യകുമാർ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തിൽ നിന്ന് 50 തികച്ച രോഹിത് 54 പന്തുകൾ നേരിട്ട് ആറു സിക്സും മൂന്ന് ഫോറുമടക്കം 80 റൺസെടുത്താണ് പുറത്തായത്. ഐ.പി.എല്ലിൽ 200 സിക്സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

സ്‌കോർ 147ൽ നിൽക്കെ 13 പന്തിൽ 21 റൺസെടുത്ത സൗരഭ് തിവാരി സുനിൽ നരെയ്‌ന്റെ പന്തിൽ പാറ്റ് കമ്മിൻസിന് ക്യാച്ച് നൽകി മടങ്ങി. ആറ് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 54 പന്തിൽ 80 റൺസെടുത്താണ് രോഹിത് പുറത്തായത്. ശിവം മാവിയുടെ പന്തിൽ കമ്മിൻസ് ക്യാച്ചെടുത്താണ് രോഹിതിനെയും മടക്കിയത്. സൂര്യകുമാറിന് പിന്നാലെ ക്രീസിലെത്തിയ സൗരഭ് തിവാരി 21 റൺസുമായി മടങ്ങി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്ത് പുറത്തായി. കിറോൺ പൊള്ളാർഡ് (13*), ക്രുണാൽ പാണ്ഡ്യ (1*) എന്നിവർ പുറത്താകാതെ നിന്നു.

ബാറ്റിങിനിറങ്ങിയ കൊൽക്കത്തയുടേത് പതിഞ്ഞ തുടക്കമായിരുന്നു. റൺസ് വിട്ടുകൊടുക്കാതെയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയും മുംബൈ ബോളർമാർ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ദിനേഷ് കാർത്തിക് - നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റൺറേറ്റിൽ സ്‌കോർ ഉയർത്താൻ സാധിച്ചില്ല. 10 ഓവർ പിന്നിടുമ്പോൾ വെറും 70 റൺസ് മാത്രമാണ് കൊൽക്കത്തയുടെ സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്.

ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും നിതീഷ് റാണയും ചേർന്നാണ് കൊൽക്കത്തയുടെ സ്‌കോർ അൽപം ഉയർത്തിയത്. 23 പന്തിൽ 30 റൺസെടുത്ത കാർത്തിക്ക് ചാഹറിന്റെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. 24 റൺസെടുത്ത നിതീഷ് റാണയെ പൊള്ളാർഡിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്താണു മടക്കി അയച്ചത്. നിലയുറപ്പിക്കാൻ ശ്രമിച്ച ഒയിൻ മോർഗനും ആന്ദ്രെ റസ്സലും ചേർന്ന് കൊൽക്കത്ത സ്‌കോർ 100 കടത്തി. തൊട്ടു പിന്നാലെ ബുമ്രയുടെ പന്തിൽ ബോൾഡായി റസ്സലും പുറത്ത്. 11 പന്തിൽ 11 റൺസാണ് റസ്സലിന്റെ സമ്പാദ്യം. റസ്സലിനെ ബൗൾഡാക്കിയ ബുംറ 16 റൺസെടുത്ത മോർഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു.

വാലറ്റത്ത് 12 പന്തിൽ നാലു സിക്സും ഒരു ഫോറുമടക്കം 33 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ബുംറയുടെ ഒരു ഓവറിൽ നാലു സിക്സറുകളാണ് കമ്മിൻസ് പറത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ജയിക്കുമെന്ന തോന്നലുണ്ടാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. മുംബൈക്കായി പന്തെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ബുംറ, ബോൾട്ട്, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP