Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്; അതിൽ ഒരു തർക്കവും ആർക്കും വേണ്ടെന്ന് ഷംസീർ; ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല, മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണെന്ന് തിരിച്ചടിച്ച് ഷാനി പ്രഭാകരൻ; ഇത് ഒരു ഭൗതികവാദ പാർട്ടിയാണോ അതോ മതസംഘടനയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; മനോരമ ചർച്ചയിൽ മതം പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ച ഷംസീറിന് ട്രോൾ

സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്; അതിൽ ഒരു തർക്കവും ആർക്കും വേണ്ടെന്ന് ഷംസീർ; ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല, മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണെന്ന് തിരിച്ചടിച്ച് ഷാനി പ്രഭാകരൻ; ഇത് ഒരു ഭൗതികവാദ പാർട്ടിയാണോ അതോ മതസംഘടനയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; മനോരമ ചർച്ചയിൽ മതം പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ച ഷംസീറിന് ട്രോൾ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: മതത്തെ പരിചയാക്കി സ്വർണ്ണക്കടത്ത് അടക്കമുള്ള കാര്യങ്ങളെ രാഷ്ട്രീയ പാർട്ടികൾ ന്യായീകരിക്കുന്ന കാലമാണിത്. ഖുർആൻ വിരുദ്ധ സമരം എന്നാണ് മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. ജലീലും പ്രതിരോധമുയർത്തുന്നത് മൊത്തത്തിൽ ഖുർആൻ ഉയർത്തിയാണ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസിൽ നടന്ന ചർച്ചയിൽ സിപിഎം യുവ നേതാവ് എം എൻ ഷംസീർ എംഎൽഎയും ഉയർത്തിയത് ഇതേ കാര്യമാണ്. 'സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്.അതിൽ ഒരു തർക്കവും ആർക്കും വേണ്ട' എന്നായിരുന്നു ഷംസീറിന്റെ വാദം.എന്നാൽ ഒരു മതവും സ്ത്രീക്ക് പരിരക്ഷകൊടുക്കുന്നില്ല എന്ന ചൂണ്ടിക്കാട്ടി ആങ്കർ ഷാനി പ്രഭാകരൻ തിരിച്ചടിച്ചതാണ് നവമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഇതേതുടർന്ന് ഷംസീറിനുനേരെ വൻ ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് ഒരു ഭൗതികവാദ പാർട്ടിയാണോ അതോ മതസംഘടനയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഈരീതിൽ സാമുദായികത ഉയർത്തിവിടുന്നത് ബിജെപിക്കാണ് വൻ തോതിൽ ഗുണം ചെയ്യുകയെന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ഷംസീറിന്റെ വാക്കുകൾ ഇങ്ങനെയാണ്:

എല്ലാമതഗ്രന്ഥങ്ങളും ഞാൻ വായിച്ച് പഠിച്ചിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസ്നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വളരെ പ്രോഗ്രസീവായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം. ആ പരിശുദ്ധ ഖുറാനകത്ത് സ്ത്രീ വിരുദ്ധമായ രീതിയിലേക്ക്, സത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്. അതിൽ ഒരു തർക്കവും ആർക്കും വേണ്ട. സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതമായ ഇസ്ലാമിനെ യാഥാസ്ഥിതിക മതപൗരോഹിത്യം...

( ചർച്ചയിൽ അപ്പോൾ ഷാനി പ്രഭാകരൻ ഇടപെടുന്നു)

ഷാനി: ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല. മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണ്.അങ്ങനെ പറഞ്ഞാൽ പുതിയൊരു തർക്കം നമ്മുടെ ഇടയിൽ ഉന്നയിക്കും.

ഷംസീർ: ഇസ്ലാം സ്ത്രീകൾക്ക് തുല്യത മാത്രമല്ല പുരുഷനേക്കാൾ, ഒരു പടി സ്വാതന്ത്ര്യം ചിലയിടങ്ങളിൽ നൽകുന്നുണ്ട്. അതാണ് ഇസ്ലാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP