Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാസം മുൻപ് ആൺകുട്ടി മരിച്ചത് മന്ത്രവാദം നടത്തിയതിനെ തുടർന്നെന്ന് ആരോപണം; കുപിതരായ സ്ത്രീകൾ 55കാരിയെ മുടി മുറിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു; സ്ത്രീകളടക്കം 9 പേർക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: മന്ത്രവാദി എന്ന് സംശയിച്ച് 55കാരിയെ ഗ്രാമത്തിലൂടെ നിർബന്ധിച്ച് നടത്തിച്ച് അപമാനിച്ചതായി പരാതി. സ്ത്രീയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെ അറസ്റ്റ് ചെയ്തു.

ഝാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. ഗ്രാമ പുരോഹിതന്റെ നേതൃത്വത്തിൽ കൊമ്പാകേര ഗഞ്ചുതോലി ഗ്രാമത്തിലെ ഗ്രാമവാസികൾ യോഗം ചേർന്നാണ് 55 കാരിയെ മന്ത്രവാദിയായി ചിത്രീകരിച്ചത്.

ഒരു മാസം മുൻപ് ആൺകുട്ടി മരിച്ചത് ഇവർ മന്ത്രവാദം നടത്തിയതുകൊണ്ടാണ് എന്ന് ഗ്രാമവാസികൾ ആരോപിച്ചു. കുപിതരായ സ്ത്രീകൾ 55കാരിയെ ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

55കാരിയുടെ മുടി മുറിച്ച ശേഷമാണ് നടത്തിച്ചത്. തുടക്കത്തിൽ ഗ്രാമവാസികളുടെ രോഷത്തിന് വിധേയമാകേണ്ടി വരുമെന്ന് കരുതി പ്രതികരിച്ചില്ല. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർക്ക് സ്ത്രീ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 49 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 9 പേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP