Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യം ഓട്ടം വിളിച്ചു; പിന്നാലെ സർപ്രൈസ് നൽകി അടുത്ത പടത്തിൽ പാടാനായുള്ള അഡ്വാൻസ് നൽകി; ഗായകൻ ഇമ്രാൻ ഖാനെ ഞെട്ടിച്ച് ഗോപി സുന്ദർ  

മറുനാടൻ ഡെസ്‌ക്‌

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഇമ്രാൻ ഖാൻ. പ്രശസ്തനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാൻ ഉപജീനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഇടയ്ക്ക് പങ്കെടുത്ത ഒരു ടെലവിഷൻ പരിപാടിയിൽ വച്ചാണ് ഇമ്രാന് ഗോപി സുന്ദർ ഒരു പാട്ട് വാഗ്ദാനം ചെയ്യുന്നത്. ഈ വാക്ക് നിറവേറ്റാൻ ഗോപി സുന്ദർ തീരുമാനിച്ചു, എന്നാൽ ഫോണിൽ വിളിച്ചോ നേരിട്ടോ ഇത് പറയുന്നതിന് പകരം ഒരു സർപ്രൈസ് കൊടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം സ്വന്തം വാഹനത്തിൽ കൊല്ലത്ത് എത്തിയ ഗോപിയ സുന്ദർ, യാത്രക്കാരനെന്ന മട്ടിൽ ഇമ്രാൻ ഖാന്റെ ഓട്ടോയിൽ കയറി. മാസ്‌കും തൊപ്പിയും ധരിച്ച യാത്രക്കാരനെ ഇമ്രാനും തിരിച്ചറിഞ്ഞില്ല. ഇടയ്ക്ക് ചായ കുടിക്കാൻ വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോ നിർത്തി പുറത്തിറങ്ങിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് യാത്രക്കാരന്റെ പേര് ഇമ്രാൻ ചോദിച്ചത്. പേര് കേട്ട് ഞെട്ടിയ ഇമ്രാന്, ഇതിനൊപ്പം പുതിയ ഗാനത്തിന്റെ അഡ്വാൻസും ഗോപി സുന്ദർ നൽകുകയായിരുന്നു.

പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. ഗോപി സുന്ദർ തന്നെയാണ് ഈ സർപ്രൈസിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം താമസിയാതെ പാട്ടിന്റെ റെക്കോർഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP