Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ 10 ജീവനക്കാർക്ക് കോവിഡ്; പരിശോധിച്ചത് രോഗലക്ഷണം ഉള്ളവരെ; മറ്റ് ജീവനക്കാരെയും അടുത്ത ദിവസങ്ങളിൽ പരിശോധിക്കും

ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ 10 ജീവനക്കാർക്ക് കോവിഡ്; പരിശോധിച്ചത് രോഗലക്ഷണം ഉള്ളവരെ; മറ്റ് ജീവനക്കാരെയും അടുത്ത ദിവസങ്ങളിൽ പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ 10 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി പരിശോധിച്ച പത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശി ഒരാളും മടവൂർ, വെഞ്ഞാറമൂട്, ആര്യനാട്, കുളത്തൂർ, കിളിമാനൂർ സ്വദേശികളായ 9 പേരും ഉണ്ടെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയമായത്. രോഗം സ്ഥിരീകരിച്ചവരിൽ 2 പേര് റൂം ക്വാറന്റൈനിലും, ഒരാൾ മെഡിക്കൽ കോളേജിലും, ബാക്കിയുള്ളവർ വട്ടിയൂർകാവ് കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്കും മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള ഉദ്യോഗസ്ഥരെയും പരിശോധിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

മാമത്തെ ഇൻഡസ് ഇൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. വഞ്ചിയൂർ സ്വദേശി 24 കാരനായ ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്.മനോജ് അറിയിച്ചു. ഈ സ്ഥാപനത്തിൽ 30 ജീവനക്കാർ ജോലി ചെയുന്നു. ഇവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ജെ.എച്ച്.ഐ ഹാസ്മി, ഷെൻസി, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനവും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP